പേടിക്കണം, പകരക്കാരില്ല
Published : Wednesday,
August 24,
2011
ലണ്ടന്‍
പത്ത് വര്‍ഷത്തിലേറെ ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ച ഓസ്ട്രേലിയയ്ക്ക് പറ്റിയ പിടിപ്പുകേട് ഇന്ത്യയെയും കാത്തിരിക്കുന്നു. ഒരു സുവര്‍ണ തലമുറയുടെ അസ്തമയവും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ യോജിച്ച പകരക്കാരുടെ അഭാവവും. ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര വ്യക്തമാക്കിയത് ഈ പ്രധാന പ്രശ്നം. പരുക്കേറ്റ് ആരെങ്കിലും പുറത്തായാല്‍ പകരക്കാരെ കണ്ടെത്താന്‍ വലയുകയാണ് സെലക്റ്റര്‍മാര്‍.
വന്‍ സംഭവമാകുമെന്ന് പ്രവചിക്കപ്പെട്ട ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യ തയാറെടുത്തിരുന്നില്ലെന്ന് ഉറപ്പ്. ടെസ്റ്റ് ക്രിക്കറ്റില്‍ 50നു മേലെയാണ് ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റ്സ്മാന്‍മാരുടെ ശരാശരി. എന്നിട്ടും എട്ട് ഇന്നിങ്സുകളില്‍ ഒരിക്കല്‍ മാത്രമാണ് 300 എന്ന സ്കോര്‍ ഇന്ത്യ കണ്ടെത്തിയത്. ബൗളര്‍മാരുടെ കാര്യം പറയുകയും വേണ്ട. 500 റണ്‍സിലേറെ ഓരോ ഇന്നിങ്സിലും അവര്‍ വഴങ്ങി.
മികച്ച ഒരു ബാറ്റിങ് സംഘം, രണ്ട് നല്ല പേസര്‍മാരും ഒരു സൂപ്പര്‍ സ്പിന്നറും, എന്ത് വിലകൊടുത്തും റണ്‍സ് തടയാന്‍ ശേഷിയുള്ള ഫീല്‍ഡര്‍മാര്‍- ഇതാണ് ഒരു മികച്ച ടെസ്റ്റ് ടീമിന്‍റെ മുഖമുദ്ര. കടുത്ത ഷെഡ്യൂള്‍ മറികടക്കാന്‍ റൊട്ടേഷന്‍ പോളിസി നടപ്പിലാക്കാന്‍ പോലും പറ്റിയ റിസര്‍വ് നിര ഇന്ത്യയ്ക്കില്ല. 1999-2000ല്‍ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, ഷെയ്ന്‍ വോണ്‍ സഖ്യത്തെ നേരിട്ട ശേഷം ഇത്രയും മികച്ച ബൗളിങ് നിര ഇന്ത്യയെ പരീക്ഷിക്കുന്നതും ഇതാദ്യം.
മൂന്ന് സെഞ്ചുറികള്‍ നേടി നാണക്കേടിനിടയിലും തലയുയര്‍ത്തി നിന്ന രാഹുല്‍ ദ്രാവിഡ് കുറഞ്ഞത് രണ്ട് വര്‍ഷത്തേക്കെങ്കിലും വിരമിക്കാന്‍ ഇന്ത്യ അനുവദിക്കില്ലെന്നുറപ്പ്. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ച സുരേഷ് റെയ്ന ഇംഗ്ലണ്ടിലെത്തിയതോടെ വിശ്വാസം അമ്പേ തകര്‍ത്തു. മൂന്നാം ടെസ്റ്റില്‍ നേടിയ രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് ഉയര്‍ത്തിക്കാട്ടാനുള്ളത്.
Close...
Maximum Character Allowed -
4000