ദാനധര്‍മങ്ങളുടെ പ്രസക്തി
Published : Thursday,
August 25,
2011
അബ്ദുസമദ് പൂക്കോട്ടൂര്‍
വിഭവങ്ങള്‍ പങ്കുവയ്ക്കാതിരിക്കുന്നു എന്നതാണ് ഇന്ന് ലോകമനുഭവിക്കു ന്ന ഏറ്റവും കടുത്ത ദുരന്തം. സമ്പന്നത ഒരു ഭാഗത്തു നൃത്തം ചവിട്ടുമ്പോള്‍ സോമാലിയ, എത്യോപ്യ, എരിത്രി യ തുടങ്ങിയ പ്രദേശങ്ങളില്‍ മനുഷ്യര്‍ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ കരിഞ്ഞുണങ്ങുന്നു. വ്രതം മനുഷ്യനെ കേവലം പട്ടിണിക്കിടാനല്ല പഠിപ്പിക്കുന്നത്. അന്യന്‍റെ വിശപ്പും ദാഹവും മനസിലാക്കാനും സ്വയം നിയന്ത്രിക്കാനും പഠിപ്പിക്കുന്ന പരിശീലന കളരിയാണു നോമ്പ്. ദാനധര്‍മവും ജീവകാരുണ്യപ്രവര്‍ത്തനവും ഈ മാസത്തില്‍ വര്‍ധിപ്പിക്കുകയും അതുവഴി അള്ളാഹുവിലേ ക്ക് അടുക്കുകയും ചെയ്യലാ ണു വിശ്വാസിയുടെ വഴി. “”""ജനങ്ങളോടു നീതി കാണിക്കാത്തവന്‍ അള്ളാഹുവിനോടു നീതി കാണിച്ചിട്ടില്ല''.’’ എന്ന പ്രവാചക വചനം ശ്രദ്ധേയമാണ്. പരസ്പര സഹായവും സഹകരണവും പ്രകടമാക്കാതെ സ്വയം ആരാധനയില്‍ മാത്രം മുഴുകുന്ന സ്വാര്‍ഥരുടെ മതമല്ല ഇസ്ലാം. അന്യന്‍റെ വിഷമം മനസിലാക്കി സഹായിക്കുന്നവനെ അള്ളാഹു വിജയത്തിലെത്തിക്കും എന്നതാ ണു മതാധ്യാപനം.
ഈ ചിന്ത ലോകത്തെ സമ്പന്നരാഷ്ട്രത്തലവന്മാര്‍ക്കുണ്ടായിരുന്നെങ്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ അഭയാര്‍ഥിപ്രവാഹം നിലയ്ക്കുമായിരുന്നു. ഉത്തര കൊറിയയിലെ അഭയാര്‍ഥി ക്യാപുകളില്‍ ദിനംപ്രതി 1200 കുട്ടികള്‍ എത്തിക്കൊണ്ടിരിക്കു ന്നു എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. തൊണ്ണൂറായിരം പേരെ മാത്രം സംര ക്ഷിക്കാന്‍ സംവിധാനമൊരുക്കിയ ക്യാംപില്‍ ഇതിനകം നാല് ലക്ഷത്തോളം പേര്‍ എത്തിക്കഴിഞ്ഞു. അഫ്ഗാന്‍ അടക്കമുള്ള അധിനിവേശ മേഖലകളില്‍ കോടിക്കണക്കിനു പട്ടിണിപ്പാവങ്ങള്‍ രൂപപ്പെടുന്നു എന്നതാണു ഭാവിയുടെ ദുരന്തം. അതേസമ യം ലോകത്തെ മൊത്തം ആസ്ഥിയുടെ 85 ശതമാനവും കൈയടക്കിയിരിക്കുന്നത് ലോകജനസംഖ്യയുടെ നൂറ് ശതമാനം പേരാണ്. വിരലിലെണ്ണാവുന്ന ഏതാനും കോടീശ്വരന്മാര്‍ ലോക വിഭവങ്ങളുടെ മുഖ്യപങ്ക് കൈവശം വച്ച് ആര്‍ഭാടജീവിതം നയിക്കുന്നു. ഇവിടെയാണ് ഇസ്ലാമിന്‍റെ സക്കാത്തും സദഖ യും പ്രസക്തമാവുന്നത്. സമ്പത്തിന്‍റെ നിശ്ചിത വിഹി തം വര്‍ഷം തികയുന്നതോ ടെ ദരിദ്രന്‍റെ അവകാശമായി മാറുന്നു. മറ്റൊരു മതത്തിനുമില്ലാത്ത ഈ സവിശേഷത ഇസ്ലാമിക സാമ്പത്തിക ക്രമത്തെ വ്യതിരിക്തമാക്കുകയാണ്. ഉള്ളവന്‍റെ കൈയില്‍ നിന്നും പലിശക്കെണിയില്‍ കുടുങ്ങി വീണ്ടും കടക്കാരനാകുന്ന ദരിദ്രനാരായണന്മാര്‍ ആത്മഹത്യയുടെ തീരം തേടുമ്പോള്‍ ഇസ്ലാം പലിശയെ പാപങ്ങളില്‍ വന്‍പാപമായി മുദ്രകുത്തി അകറ്റിനിര്‍ത്തു ന്നു. പലിശ ഭക്ഷിക്കുന്നവന്‍ അഗ്നിയാണ് അകത്താക്കുന്നത്. അവന്‍ കബറില്‍പ്പോ ലും എഴുന്നേറ്റ് നില്‍ക്കാനാവത്തവണ്ണം പിടഞ്ഞു വീഴുമെന്നു വിശുദ്ധ ഖുറാന്‍ വിശദീകരിക്കുന്നു. പലിശയെന്ന മഹാവിപത്ത് ലോകത്തു നിന്നു നീക്കം ചെയ്താല്‍ ഉള്ളവന്‍ വീണ്ടും തടിച്ചുകൊഴുക്കുന്നതും ഇല്ലാത്തവന്‍ പരമദരിദ്രനായി കുത്തുപാളയെടുക്കുന്നതും ഒഴിവാ ക്കാന്‍ കഴിയും.
“”""നിങ്ങള്‍ സമ്പത്ത് സക്കാത്ത് നല്‍കി ശുദ്ധീകരിക്കുവിന്‍, രോഗങ്ങള്‍ ധര്‍മം നല്‍കി ചികിത്സിക്കുവിന്‍, പ്രതിസന്ധികളെ പ്രാര്‍ഥനയിലൂടെ അതിജയിക്കുവിന്‍''’’ എന്നാണ് പ്രവാചകന്‍ സമൂഹത്തെ ഉപദശേിച്ചത്. അബ്ദുല്ലാഹിബ്നു മുബാറക് എന്ന സൂഫിവര്യനോട് ഒരാള്‍ തന്‍റെ കാല്‍മുട്ട് വേദനയ്ക്കു പരിഹാരം തേടി. നിരവധി ചികിത്സ നടത്തി നിരാശനായി വന്ന ആ വ്യക്തിക്കു മഹാനായ സൂഫി നല്‍കിയ മറുപടി വിചിത്രമായിരുന്നു. “”""ജനം ജലം ആഗ്രഹിക്കുന്ന സ്ഥലം കണ്ടെത്തി അവര്‍ക്കു കുടിവെള്ളത്തിനാ യി ഒരു കിണര്‍ കുഴിച്ചു നല്‍കു ക, നിന്‍റെ കാല്‍മുട്ട് വേദന നീങ്ങും''.’അയാള്‍ അത്തരം ഒരു സ്ഥലം കണ്ടെത്തി കിണര്‍ കുഴിക്കാന്‍ സംവിധാനമൊരുക്കി, പ്രതീക്ഷയോടെ പ്രവര്‍ത്തനം തുടര്‍ന്നു. ആ കിണറില്‍ ആദ്യ ഉറവ പൊട്ടിയ നിമിഷം അദ്ദേഹ ത്തിന്‍റെ കാല്‍മുട്ടില്‍ കെട്ടിനിന്നിരുന്ന രോഗരക്തം തനിയെ വാര്‍ന്നു നീങ്ങി. അസുഖം പൂര്‍ണമായി നീങ്ങി. പരസഹായത്തിന്‍റെ പുണ്യം അയാള്‍ അനുഭവിച്ചറിഞ്ഞു. കേവലം നമസ്കാരം, നോമ്പ് തുടങ്ങിയ കര്‍മങ്ങള്‍ കൊണ്ടു മാത്രം പുണ്യം നേടാമെന്ന ധാരണ തിരുത്തേണ്ടിയിരിക്കുന്നു. പ്രവാചകന്‍റെ അനുചരനായിരുന്ന ഉമറുബ്നു അബ്ദുല്‍ അസീസ് പറയുന്നു.”""നിസ്കാരം നിന്നെ അള്ളാഹുവിലേക്കുള്ള പാതയുടെ പാതിവഴിക്കെത്തിക്കും, നോമ്പ് നിന്നെ അല്ലാഹുവിന്‍റെ സ്വര്‍ഗ കവാടത്തിലേക്കു നയിക്കും. ദാനധര്‍മം നിന്നെ അതില്‍ പ്രവേശിപ്പിക്കും''.’’ പൂര്‍വകാലം മുതല്‍ സമ്പത്തിന്‍റെ പ്രതീകങ്ങളാണു ദിനാര്‍, ദിര്‍ഹം എന്നിവ. സൂഫികള്‍ ഇതിനെ ഇപ്രകാരം വിലയിരുത്തുന്നു. ദിനാറിന്‍റെ അന്ത്യത്തില്‍ "നാര്‍'’ എന്നും ദിര്‍ഹമിന്‍റെ അന്ത്യത്തില്‍ "ഹമ്മ്' ‘എന്നും കാണുന്നത് യാദൃച്ഛികമല്ല. നാര്‍ അഗ്നിയും ഹമ്മ് വിഷമവുമാണ്. ദിനാറും ദിര്‍ഹമും സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഈ ലോകത്ത് വിഷമവും പരലോകത്തു നരകവും അനുഭവിക്കേണ്ടി വരും.സമ്പത്തിന്‍റെ സമ്പാദ്യവും വിനിയോഗവും സത്യസന്ധതയോടെയും മതനിര്‍ദേശപ്രകാരവുമായിരിക്കണം. സക്കാത്ത് കൃത്യമായി നാം നല്‍കുന്ന സംവിധാനവും സദഖ നല്‍കാനുള്ള സന്മനസും പ്രകടമായാല്‍ ലോകം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ നമുക്കു കഴിയും. ഇല്ലെങ്കില്‍ ദുരന്തത്തിന്‍റെ നാളുകളെ കാതോര്‍ക്കേണ്ടി വരും.
(പണ്ഡിതനും പ്രഭാഷകനുമായ ലേഖകന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും സുന്നി യുവജന സംഘം
സംസ്ഥാന സെക്രട്ടറിയുമാണ്.)
Close...
Maximum Character Allowed -
4000