വഴിവിട്ട് ടെന്‍ഡര്‍ നല്‍കി
Published : Thursday,
August 25,
2011
ചേവായൂര്‍
മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ വഴിവിട്ട് ടെന്‍ഡര്‍ നല്‍കിയതായി ആരോപണം. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ മറവില്‍ ആശുപത്രി സ്ഥാപനത്തെ തഴഞ്ഞാണ് സ്വകാര്യ സ്ഥാപനത്തിനു ടെന്‍ഡര്‍ നല്‍കിയെന്നാണ് ആക്ഷേപം.
ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ ഉള്‍പ്പെട്ട രോഗികള്‍ക്കു സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ആശുപത്രി വികസന സമിതിയുടെ സര്‍ജിക്കല്‍ ഷോപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യ സര്‍ജിക്കല്‍ ഷോപ്പിലേക്കാണ് ഇന്‍ഷ്വറന്‍സ് ഓഫിസില്‍നിന്ന് ബില്ലടിച്ചു നല്‍കുന്നത്. ഇതിന് ആറ് മാസം മുന്‍പ് ടെന്‍ഡര്‍ നല്‍കുകയായിരുന്നു. രഹസ്യമായി ഒരു സ്ഥാപനത്തിന് ടെന്‍ഡര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് രോഗികള്‍ ആരോപിച്ചു.
ആശുപത്രിക്കു കീഴിലെ സര്‍ജിക്കല്‍ ഷോപ്പില്‍ ഉപകരണങ്ങള്‍ എത്തിച്ച് ഇന്‍ഷ്വറന്‍സ് ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി വിതരണം ചെയ്യേണ്ടതാണ്. ഇതിനു പകരം സ്വകാര്യ ഷോപ്പിലേക്ക് രോഗികളെ പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. ആശുപത്രി സര്‍ജിക്കല്‍ ഷോപ്പിന്‍റെ ചുമതലയുള്ള ഡോക്റ്റര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ആരോപണം. മരുന്നോ ഉപകരണങ്ങളോ ഇല്ലെങ്കില്‍ അവ അധികൃതര്‍ ആശുപത്രിയിലെത്തിച്ച് വിതരണം ചെയ്യണമെന്നാണ് ചട്ടം.
സര്‍ജിക്കല്‍ ഉപകരണങ്ങളുടെ കാര്യത്തില്‍ പത്രപരസ്യം നല്‍കി ക്വട്ടേഷന്‍ വിളിച്ചിട്ടില്ല. ക്വട്ടേഷനില്‍ ഇപ്പോഴത്തെ ഷോപ്പിനോടൊപ്പം ടെന്‍ഡറില്‍ പങ്കെടുത്ത രണ്ട് സ്ഥാപനങ്ങള്‍ വ്യാജമായിരുന്നു. മുന്‍പു പ്രവര്‍ത്തിച്ചിരുന്നതും വര്‍ഷങ്ങള്‍ക്കു മുന്‍പു പൂട്ടിപോയതുമായ സ്ഥാപനങ്ങളാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്നാണ് ആക്ഷേപം.
ആശുപത്രിക്കു കീഴില്‍ സര്‍ജിക്കല്‍ ഷോപ്പ് പത്ത് ശതമാനം മാത്രം ലാഭം എടുക്കുമ്പോള്‍ 500 ശതമാനം വരെ ലാഭമെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കു ടെന്‍ഡര്‍ നല്‍കുക വഴി രോഗികള്‍ക്ക് ലഭിക്കേണ്ട ഇന്‍ഷ്വറന്‍സ് ആനുകൂല്യത്തിന്‍റെ വലിയ ഭാഗം നഷ്ടമാകും. പ്രതിദിനം ലക്ഷം രൂപയോളം വിലവരുന്ന ഉപകരണങ്ങളാണ് ഈ ഷോപ്പ് വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്.
Close...
Maximum Character Allowed -
4000