Wednesday, May 23, 2012   9:35 AM IST
Vaartha BlogRSS
Loading
മൈന്‍ പ്രൊട്ടക്റ്റഡ് വാഹനം
Published : Monday, August 29, 2011
|
  
Text Size
ന്യുഡല്‍ഹി

മൈന്‍ പ്രൊട്ടക്റ്റഡ് വാഹന നിര്‍മാണത്തില്‍ മഹീന്ദ്രയുടെ മുന്നേറ്റം. പ്രതിരോധ വാഹന നിര്‍മാണത്തില്‍ പ്രശസ്തരായ ബിഎഇയുമായി ചേര്‍ന്ന് മാവോയിസ്റ്റുകളെ നേരിടാനുള്ള മൈന്‍ പ്രൊട്ടക്റ്റഡ് വാഹനം നിര്‍മിച്ച് ജാര്‍ഖണ്ഡ് പൊലീസിനു കൈമാറി കമ്പനി.

ഡിഫന്‍സ് ലാന്‍ഡ് സിസ്റ്റംസ് ഇന്ത്യ എന്നാണ് ഈ സംയുക്ത സംരഭത്തിന്‍റെ പേര്. ആറ് എംപിവി (മൈന്‍ പ്രൊട്ടക്റ്റഡ് വാഹനം)കളുടെ ഓര്‍ഡറാണ് ജാര്‍ഖണ്ഡ് സര്‍ക്കാരില്‍ നിന്നു മഹീന്ദ്രയ്ക്കു ലഭിച്ചിരുന്നത്.

മാവോയിസ്റ്റുകളുടെ പ്രതിരോധം പലപ്പോഴും കുഴിബോംബുകള്‍ വഴിയാണ്. ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ അതിശക്തമായ സുരക്ഷാസംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. രാജ്യത്തു ലഭ്യമായ ഏറ്റവും ഉയര്‍ന്ന സാങ്കേതികതയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അതിശക്തമായ എന്‍ജിന്‍ ഉപയോഗിച്ചിരിക്കുന്ന എംപിവിയില്‍ ഒരു ഓപ്പറേഷന്‍ ടീമിനെ മുഴുവനായി വഹിക്കാന്‍ കഴിയും.

നേരത്തെ കരസേനയ്ക്കും അര്‍ധ സൈനിക വിഭാഗത്തിനുമായി മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസിന്‍റെ കീഴില്‍ മിലിറ്ററി വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. പൊലീസിനായി ഇത്തരത്തിലുള്ള വാഹനങ്ങള്‍ മഹീന്ദ്ര നിര്‍മിച്ചത് ഇതാദ്യം. ഏഴു വര്‍ഷത്തിനകം 200 കോടി ഡോളറിന്‍റെ സൈനിക വാഹനങ്ങളാണ് സൈന്യത്തിനു വേണ്ടിവരുന്നത്. ഇതില്‍ ഭൂരിഭാഗവും നിര്‍മിക്കുക സ്വകാര്യ കമ്പനികളും സംയുക്ത സംരംഭങ്ങളുമാവും.

ആര്‍മിക്കാവശ്യമായ ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഡിഫന്‍സ്, ടാറ്റ മോട്ടോഴ്സ്, വെക്ത്രാ മോട്ടോഴ്സ്, ഫോഴ്സ് മോട്ടോഴ്സ് എന്നീ കമ്പനികളാണ്.
Rate This News :
Latest News