പാല്‍ വില വര്‍ധന നാളെ മുതല്‍
Published : Sunday,
September 04,
2011
തിരുവനന്തപുരം
മില്‍മ പാല്‍ വില വര്‍ധന നാളെ മുതല്‍. ലിറ്ററിന് അഞ്ചു രൂപയാണു വര്‍ധിക്കുന്നത്. വര്‍ധിക്കുന്ന അഞ്ചുരൂപയില്‍ നാലുരൂപ 20 പൈസ ക്ഷീരകര്‍ഷകര്‍ക്കും 20 പൈസ ക്ഷീര സഹകരണ സംഘങ്ങള്‍ക്കും 20 പൈസ വിതരണ ഏജന്‍റിനും നല്‍കും. 20 പൈസ മേഖലാ യൂണിയനുകള്‍ക്കും 20 പൈസ പെട്രോളിയം ഉത്പന്നങ്ങളുടെയും പാര്‍ക്കിങ് ചെലവുകളിലുമുണ്ടാകുന്ന വര്‍ധനവ് നേരിടുന്നതിനുള്ള ഫണ്ട് രൂപീകരിക്കുന്നതിനും ഉപയോഗപ്പെടുത്തും.
വിവിധയിനം മില്‍മ പാലിന്‍റെ പേര്, നിലവിലുള്ള വില, പുതുക്കിയ വില ലിറ്ററിന്:
ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് - 22, 27. ടോണ്‍ഡ് മില്‍ക്ക്- 23, 28. ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക്- 25, 30. ഹോമോജെനൈസ്ഡ് ജെഴ്സി മില്‍ക്ക്- 25, 30, ജെഴ്സി മില്‍ക്ക് (നോണ്‍ ഹോമോജെനൈസ്ഡ്)- 25, 30. റിച്ച് പ്ലസ് മില്‍ക്ക്- 26, 31. സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍ക്ക്- 26, 31.
മില്‍മ സ്കിമ്മ്ഡ് മില്‍ക്ക് തൈരിന്‍റെ പുതുക്കിയ വില 500 ഗ്രാം പാക്കറ്റിന് 17 രൂപയായിരിക്കും. പുതുക്കിയ വില രേഖപ്പെടുത്തിയ പാല്‍ പായ്ക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകള്‍ കുറച്ചുദിവസംകൂടി ഉപയോഗിക്കും.
പുതുക്കിയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകള്‍ എത്രയും പെട്ടെന്നു ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു ചെയര്‍മാന്‍ പി.ടി. ഗോപാലകുറുപ്പ് അറിയിച്ചു. പാല്‍വിതരണം സുഗമമാക്കുന്നതിനു സംസ്ഥാനത്തിനു പുറത്തുനിന്നു കൂടുതല്‍ പാല്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
Close...
Maximum Character Allowed -
4000