Wednesday, May 23, 2012   9:42 AM IST
Vaartha BlogRSS
Loading
പാക്കിസ്ഥാന്‍ വഴങ്ങുന്നില്ല
Published : Monday, September 05, 2011
|
  
Text Size
ഇസ്ലാമാബാദ്

അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ ഒത്താശ ചെയ്ത ഡോക്റ്റര്‍ ഷക്കീല്‍ അഫ്രീദിയെ മോചിപ്പിക്കാനുള്ള അമെരിക്കന്‍ സമ്മര്‍ദ്ദം പാക്കിസ്ഥാന്‍ അവഗണിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ജൂലൈ 28 യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ പാക് അസിഫ് അലി സര്‍ദാരി ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ലാദന്‍ വധം സംബന്ധിച്ചു ജൂഡീഷ്യല്‍ അന്വേഷണം നടക്കുന്നതിനാല്‍ ഡോക്റ്ററെ മോചിപ്പിക്കാനാവില്ലെന്നായിരുന്നു സര്‍ദാരിയുടെ മറുപടി. ഡോക്റ്ററുടെ വിധി കമ്മിഷന്‍റെ കൈയിലാണെന്ന് അദ്ദേഹം അറിയിച്ചെന്നും റിപ്പോര്‍ട്ട്.

2011 മെയ് രണ്ടിനാണു തലസ്ഥാനം ഇസ്ലാമാബാദിനു സമീപം അബോട്ടബാദിലെ ഒളി സങ്കേതത്തില്‍ അമെരിക്കന്‍ സേന ലാദനെ വധിച്ചത്. ഓപ്പറേഷനു ഒരു മാസത്തിനു മുന്‍പു അബോട്ടബാദില്‍ വ്യാജ പോളിയൊ വാക്സിനേഷന്‍ പോഗ്രാം നടത്തിയ അഫ്രീദി ലാദന്‍റെയും കുടുംബാംഗങ്ങളുടേയും ഡിഎന്‍എ സാംപിള്‍സ് ശേഖരിച്ചിരുന്നു.

സിഐഎയുടെ നിര്‍ദേശ പ്രകരമാണിതെന്നാണു പാക് വാദം. അബോട്ടാബാദിലെ ഒളി സങ്കേതത്തിലുള്ളത് ലാദനാണൊയെന്നു ഉറപ്പിക്കുകയായിരുന്നു സിഐഎ ഇതിലൂടെ ലക്ഷ്യമിട്ടത്.

ലാദന്‍റെ വധത്തിന്‍റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ അഫ്രീദി ഇപ്പോള്‍ പാക് സുരക്ഷാ ഏജന്‍സികളുടെ കസ്റ്റഡിയിലാണ്. സ്വന്തം രാജ്യത്തിനുള്ളില്‍ ആക്രമണം നടത്താന്‍ വിദേശ ചാര സംഘടനയെ സഹായിച്ച അഫ്രീദിക്കു വധശിക്ഷവരെ ലഭിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍.
Rate This News :
Latest News