സച്ചിനും പരുക്കിന് കീഴടങ്ങി
Published : Tuesday,
September 06,
2011
ലണ്ടന്‍
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇംഗ്ലണ്ട് പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്ത്. വലത് കാലിലെ പെരുവിരലില്‍ മുന്‍പു തന്നെയുള്ള പരുക്ക് ഇപ്പോള്‍ വഷളാകുകയായിരുന്നു. ഇതു ഭേദമാകാന്‍ സച്ചിന് നാലാഴ്ച വിശ്രമം വിധിക്കുകയായിരുന്നു ഡോക്റ്റര്‍മാര്‍. നാല് മത്സരങ്ങ ള്‍ മാത്രം പര്യടനത്തില്‍ ശേഷിക്കെ തമിഴ്ടനാട് താരം എസ്. ബദരീനാഥിനെ സച്ചിന് പകര ക്കാരനായി ടീമില്‍ ഉള്‍ പ്പെടുത്തി ബിസിസിഐ.
നേരത്തേ ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിനിടെ കൈവിരലിനേറ്റ പരുക്കിനെത്തുടര്‍ന്ന് രോഹിത് ശര്‍മയും പുറത്തായിരുന്നു. രോഹിത്തിന് പകരം ബംഗാള്‍ താരം മനോജ് തിവാരിയെയും, ഓപ്പണര്‍ ഗൗതം ഗംഭീറിനു പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇരുവരും ഇന്നു നടക്കുന്ന രണ്ടാം ഏകദിനത്തിനു മുന്‍പ് മത്സര സജ്ജരാകില്ല.
ഒന്നാം ഏകദിനത്തില്‍ നിന്ന് പരുക്കു കാരണം വിട്ടുനില്‍ക്കുകയായിരുന്നു സച്ചിന്‍. ചാംപ്യന്‍സ് ലീഗ് ടി20യില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കാനും സച്ചിനു കഴിയില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഒന്നാം ഏകദിനത്തിനു തലേന്ന് പരിശീലിക്കുന്നതിനിടെയാണ് പരുക്ക് വഷളായത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ 100ാം സെഞ്ചുറിക്കായി സച്ചിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും ഉറപ്പായി.
ഇംഗ്ലണ്ട് പര്യടനത്തില്‍ ടീം അംഗങ്ങളുടെ പരുക്കും നാണം കെട്ട തോല്‍വികളുമാണ് ഇന്ത്യയ്ക്ക് ഇതുവരെയുള്ള ശേഷിപ്പ്. ജയസാധ്യതയുണ്ടായിരുന്ന ആദ്യ ഏകദിനം മഴ മുടക്കുകയും ചെയ്തു. പേസര്‍ സഹീര്‍ഖാന് ഒന്നാം ടെസ്റ്റിനിടെയേറ്റ പരുക്കോടെയാണ് ഇന്ത്യ കാഷ്വാലിറ്റി വാര്‍ഡ് തുറക്കുന്നത്. രണ്ടാം ടെസ്റ്റിനിടെ യുവരാജ് സിങ്ങിനും ഹര്‍ഭജന്‍ സിങ്ങിനും പരുക്കേറ്റു. മൂവരും പര്യടനത്തില്‍ നിന്ന് പുറത്ത്. മേയില്‍ ഐപിഎല്ലിന് ശേഷം നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം പൂര്‍ണസജ്ജനാകാതെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ടീമിനൊപ്പം ചേര്‍ന്ന ഓപ്പണര്‍ വീരേന്ദര്‍ സേവാഗും പിന്നീട് പിന്മാറി. നാലാം ടെസ്റ്റിനിടെ പരുക്കേറ്റ ഗൗതം ഗംഭീര്‍ ഏകദിനത്തില്‍ നിന്നും ഔട്ട്. ഇഷാന്ത് ശര്‍മ കാലിനേറ്റ പരുക്കിനെത്തുടര്‍ന്നും പിന്മാറി. ഇതിന് ശേഷമായിരുന്നു രോഹിത്തിന്‍റെയും സച്ചിന്‍റെയും പരുക്കുകളും പിന്മാറ്റവും.
പേസര്‍ പ്രവീണ്‍ കുമാര്‍ പരുക്കിനെത്തുടര്‍ന്ന് നാലാം ടെസ്റ്റിനിറങ്ങിയില്ലെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്ത് ടി20യിലും ഏകദിനത്തിലും കളിച്ചു.
Close...
Maximum Character Allowed -
4000