മാവോയിസ്റ്റ് ക്യാംപില്‍ ഒബാമ
Published : Tuesday,
September 06,
2011
റായ്പുര്‍
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ക്യാംപില്‍ നിന്നു യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഫോട്ടൊ കണ്ടെടുത്തു. ഇദ്ദേഹത്തെ കൂടാതെ പ്രസിഡന്‍റ് പ്രതിഭ പാട്ടീല്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മകന്‍ രാഹുല്‍, കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി, മുന്‍ കര്‍ണാടക മുഖ്യമന്ത്രി വൈ.എസ്. യെദിയൂരപ്പ, ബിജെപി നേതാവ് ഉമ ഭാരതി, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങിയ പ്രമുഖരുടെ ഫോട്ടൊകളും കണ്ടെത്തിയതായി പൊലീസ്. റായ്പുര്‍ ജില്ലയിലെ നവഗഡിനടുത്തു വനത്തിനുള്ളിലാണു ക്യാംപ് പ്രവര്‍ത്തിച്ചിരുന്നത്. പതിനഞ്ചു മിനിറ്റ് നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇവര്‍ ക്യാംപ് ഉപേക്ഷിച്ചു രക്ഷപെടുകയായിരുന്നു. ഫോട്ടൊകള്‍ കൂടാതെ മരുന്നുകള്‍, ആയുധങ്ങള്‍, ലഘുലേഖകള്‍ എന്നിവയും കണ്ടെടുത്തു.
Close...
Maximum Character Allowed -
4000