സാനിയയ്ക്ക് സീസണ്‍ നഷ്ടമാകും
Published : Thursday,
September 08,
2011
ന്യൂഡല്‍ഹി
ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയെ പരുക്ക് വീണ്ടും വലയ്ക്കുന്നു. യുഎസ് ഓപ്പണ്‍ ടെന്നിസ് ഡബിള്‍സിലെ മൂന്നാം റൗണ്ട് മത്സരത്തിനിടെ സാനിയയുടെ ഇടത് കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു. ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്റ്റര്‍മാര്‍.
കഴിഞ്ഞ സീസണുകളില്‍ സാനിയയെ പരുക്ക് നിരന്തരം അലട്ടിയിരുന്നു. കൈത്തണ്ടയ്ക്കേറ്റ പരുക്ക് കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന അവസ്ഥയിലും കാര്യങ്ങളെത്തിയിരുന്നു. എന്നാല്‍, പരുക്ക് ഭേദമായി മികച്ച തിരിച്ചുവരവ് നടത്തി സാനിയ. 2011 സീസണില്‍ 166ാം റാങ്കില്‍ ആരംഭിച്ച സാനിയ സിംഗിള്‍സില്‍ 64ാം റാങ്ക് വരെയെത്തി. ഡബിള്‍സില്‍ 11ാം സ്ഥാനത്തേക്കും ഉയര്‍ന്നു.
Close...
Maximum Character Allowed -
4000