Wednesday, May 23, 2012   9:46 AM IST
Vaartha BlogRSS
Loading
മഹീന്ദ്രയ്ക്കു പിന്നാലെ ടൊയോട്ടയും
Published : Thursday, September 08, 2011
|
  
Text Size
ന്യൂഡല്‍ഹി

മഹീന്ദ്രയ്ക്കു പിന്നാലെ ടൊയോട്ടയും വാഹന വില ഉയര്‍ത്തുന്നു. വര്‍ധന അടുത്തമാസം പ്രാബല്യത്തില്‍. നിര്‍മാണച്ചെലവ് ഉയര്‍ന്നതാണു വില കൂട്ടാന്‍ നിര്‍ബന്ധിതമായതെന്നു കമ്പനി. ഒന്നര മുതല്‍ രണ്ടു ശതമാനം വരെ വില ഉയരുമെന്നു കമ്പനി ഡെപ്യൂട്ടി മാനെജിങ് ഡയറക്റ്റര്‍ സന്ദീപ് സിങ് പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കു ന്ന എല്ലാ മോഡലുകള്‍ക്കും വില വര്‍ധന ബാധകം.

ഈ വര്‍ഷം ഇതു മൂന്നാം തവണയാണു വില കൂട്ടുന്നത്. ഏപ്രില്‍, ജൂലൈ മാസങ്ങളിലാ യി മൂന്നു ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. ഇറ്റിയോസ്, കൊറോള ആള്‍ട്ടിസ്, ലിവ, ഫോര്‍ച്യുണര്‍, ഇന്നോവ എന്നിവയാണ് ടൊയോട്ട ഇന്ത്യയില്‍ നിര്‍മിക്കുന്നത്. സ്കോര്‍പ്പിയോ, ബോലെറോ, വെറീറ്റോ എന്നീ മോഡലുകളുടെ വില വര്‍ധിപ്പിക്കാന്‍ മഹീന്ദ്രയും തീരുമാനിച്ചിരുന്നു.

അടുത്ത വര്‍ഷം ടൊയോട്ട 1,500 പേര്‍ക്കു നിയമനം നല്‍കും. ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാണ് റിക്രൂട്ട്മെന്‍റെന്നു കമ്പനി. ഇപ്പോള്‍ രണ്ടു പ്ലാന്‍റുകളിലായി 4,500 ജീവനക്കാരാണു കമ്പനിക്കുള്ളത്. അടുത്ത വര്‍ഷത്തോടെ ഉത്പാദനം 1.5 ല ക്ഷത്തില്‍ നിന്നു 2.1 ലക്ഷമാക്കാനാണു ലക്ഷ്യം. രണ്ടാമത്തെ പ്ലാന്‍റിനായി 3,200 കോടിയാണു കമ്പനി മുതല്‍മുടക്കുന്നത്. ഇതിനു പുറമെ എന്‍ജിന്‍ പ്ലാന്‍റും സ്ഥാപിക്കുന്നു. ഇറ്റിയോസ്, ലിവ എന്നീ മോഡലുകളുടെ നിര്‍മാണത്തിന് 500 കോടി മുടക്കിയിട്ടുണ്ട്.
Rate This News :
Latest News