Wednesday, May 23, 2012   9:48 AM IST
Vaartha BlogRSS
Loading
ജഡ്ജിക്കെതിരേ ലഖ്വിയുടെ പരാതി
Published : Sunday, September 11, 2011
|
  
Text Size
ഇസ്ലാമാബാദ്

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ അറസ്റ്റിലായ ലഷ്കര്‍ കമാന്‍ഡര്‍ സക്കി ഉര്‍ റഹ്മാന്‍ ലഖ്വി ഉള്‍പ്പെടെ ഏഴു ഭീകരരുടെ വിചാരണ വീണ്ടും നീട്ടി. റാവല്‍പിണ്ടി അഡിയാല ജയിലിലെ പ്രത്യേക കോടതി ജഡ്ജിക്കെതിരേ അഭിഭാഷകന്‍ മുഖേന ലഖ്വി സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണിത്.

ജഡ്ജി ഷാഹിദ് റഫീഖ് പാക് ആഭ്യന്തരമന്ത്രാലയത്തിന്‍റെയും ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇദ്ദേഹത്തെ തത്സ്ഥാനത്തു നിന്നു നീക്കണമെന്നും പരാതിയില്‍ പറയുന്നു. ഷാഹിദ് ഉള്‍പ്പെട്ട ബെഞ്ചില്‍ നിന്നു തനിക്ക് നീതി ലഭിക്കില്ലെന്നും ലഖ്വി. പരാതിയെത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ അവസാനിപ്പിച്ച് വിചാരണ ഈ മാസം സെപ്റ്റംബര്‍ 17 വരെ നീട്ടിവയ്ക്കാ ന്‍ കോടതി ഉത്തരവിടുകയായിരുന്നു. പല സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ കേസിന്‍റെ വിചാരണ നീട്ടിവച്ചിരുന്നു.

Rate This News :
Latest News