ഈ മാസം FDI 1,800 കോടി
Published : Thursday,
September 15,
2011
ന്യൂഡല്‍ഹി
സെബിയുടെ കണക്ക് അനുസരിച്ച് ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓഹരി, ബോണ്ട് വിപണികളില്‍ ലഭിച്ചതു 1,800 കോടിയുടെ വിദേശ നിക്ഷേപം. മാസാവസാനം നിക്ഷേപം 5,000 മുതല്‍ 6,000 കോടിയാകുമെന്നാണു വിലയിരുത്തല്‍. സെപ്റ്റംബര്‍ രണ്ടു മുതല്‍ 13 വരെ 28,757 കോടിയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വാങ്ങി. 26,981 കോടിയുടെ ഓഹരികള്‍ വിറ്റു. അറ്റ നിക്ഷേപം 1,775 കോടി.
ഓഗസ്റ്റില്‍ 7,902 കോടി നിക്ഷേപകര്‍ പിന്‍വലിച്ചിരുന്നു. 2008 ഒക്റ്റോബറിനു ശേഷം ഏറ്റവും കൂടുതല്‍ നിക്ഷേപം പിന്‍വലിക്കുന്നതും കഴിഞ്ഞമാസം. 2008 ഒക്റ്റോബറില്‍ 13,489 കോടിയാണു വിദേശ നിക്ഷേപകര്‍ തിരിച്ചെടുത്തത്. ആഗോള വിപണിയില്‍ അസ്ഥിരത തുടരുന്നതിനാല്‍ വികസ്വര രാജ്യങ്ങളായ ഇന്ത്യയിലേക്ക് നിക്ഷേപമൊഴുക്ക് കൂടുകയാണ്. ഓഹരി വിപണിയില്‍ 2,041 കോടിയുടെ ഓഹരികള്‍ വാങ്ങി. വിറ്റത് 266 കോടിയുടെ ഓഹരികള്‍.
നാളത്തെ വായ്പാ അവലോകനവും ഈ മാസം അവസാനം നടക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് നയത്തിനും അനുസരിച്ചാവും വരും ദിവസങ്ങളിലെ നിക്ഷേപമൊഴുക്ക്. ഈ വര്‍ഷം ഇതുവരെ 21,306 കോടി വിദേശ നിക്ഷേപം ലഭിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,79,674 കോടി.
Close...
Maximum Character Allowed -
4000