Wednesday, May 23, 2012   9:50 AM IST
Vaartha BlogRSS
Loading
പിന്നില്‍ ഗൂഢാലോചന
Published : Friday, September 16, 2011
|
  
Text Size


കോഴിക്കോട്

സംസ്ഥാന സര്‍ക്കാരിനെതിരേ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരുടെ ഗൂഢാലോചനയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരന്‍ എംഎല്‍എ. അനാവശ്യ വിവാദങ്ങള്‍ സംസ്ഥാനത്തിന്‍റെ പൊതുതാത്പര്യത്തിനു വിരുദ്ധമാണ്.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസുകള്‍ കുത്തിപ്പൊക്കി വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഭരണകര്‍ത്താക്കളുടെ മനോവീര്യം തകര്‍ക്കാനും അതുവഴി വികസനത്തിനു തുരങ്കംവയ്ക്കാനുമാണു ശ്രമിക്കുന്നത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. കെ. കരുണാകരന്‍ അനുസ്മരണ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. കേരള വികസനത്തിനായി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ക്രിയാത്മക പ്രതിപക്ഷമാകാന്‍ എല്‍ഡിഎഫ് തയാറാകണം - മുരളീധരന്‍ ആവശ്യപ്പെട്ടു.

അനുസ്മരണ സമിതി ചെയര്‍മാന്‍ കെ.പി. കുഞ്ഞിക്കണ്ണന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
Rate This News :
Latest News