രജനിയുടെ ഗ്രേറ്റ് ഫാന്‍
Published : Saturday,
September 17,
2011
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് തമിഴകത്തു മാത്രമല്ല ആരാധകര്‍, തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെ നിറഞ്ഞാടുന്ന ആ പ്രതിഭയ്ക്ക് സിനിമാലോകത്തിനു പുറത്തും ഫാന്‍സ് ഏറെ. അക്കൂട്ടത്തില്‍ പ്രമുഖനാണ് സല്‍മാന്‍ ഖാന്‍. രജനിയുടെ ജീവിതം സിനിമയാകുമ്പോള്‍ അതില്‍ ആ കഥാപാത്രമാകുന്നതു സല്‍മാന്‍ ആണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. നിര്‍മാതാവും സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവുമായ അതുല്‍ കുല്‍ക്കര്‍ണിയാണ് താന്‍ രജനിയുടെ ജീവിതം സിനിമയാക്കുന്നുവെന്നും അതില്‍ സല്‍മാന്‍ നായകനാവുമെന്നും പ്രഖ്യാപിച്ചത്.
ഉടന്‍ തന്നെ രജനിയുടെ ആരാധകര്‍ ഇതിനെതിരേ രംഗത്തെത്തി. രജനി എന്നത് ഒരു കാലഘട്ടം തന്നെയാണ്. ആ വേഷത്തിലേക്ക് മറ്റൊരാള്‍ എത്തുന്നത് ആര്‍ക്കും അംഗീകരിക്കാനാവില്ല. ഇതിനൊപ്പം രജനിയുടെ കുടുംബവും എതിര്‍പ്പുകളുമായെത്തി. ഇത് അനുവദിക്കില്ലെന്നു തന്നെ രജനിയുടെ ഇളയ മകള്‍ സൗന്ദര്യ പറഞ്ഞു. അച്ഛന്‍റെ ജീവിതം സിനിമയാക്കാന്‍ സമ്മതിക്കില്ല, ഇതേക്കുറിച്ചു സംസാരിക്കാന്‍ ആരും സമീപിച്ചിട്ടുമില്ലെന്ന് സൗന്ദര്യ.
ന്യൂറോ സര്‍ജറിക്കു ശേഷം വിശ്രമിക്കുന്ന സല്‍മാന്‍റെ മറുപടിയും വ്യത്യസ്തമല്ല. രജനീകാന്തായി ഞാന്‍ അഭിനയിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ആരാധകര്‍ അതു സ്വീകരിക്കുമെന്നു കരുതുന്നില്ല. അവരുടെ വെറുപ്പു വാങ്ങാന്‍ ഒരുക്കവുമല്ല. മാത്രമല്ല രജനിയുടെ കടുത്ത ആരാധകനാണ് ഞാന്‍. ഒരിക്കലും രജനിയാവാന്‍ ആഗ്രഹമില്ല. ഇന്ത്യന്‍ സിനിമയില്‍ ഒരേയൊരു രജനീകാന്തേയുള്ളൂ, ഓരേയൊരു സല്‍മാന്‍ ഖാനും... സല്‍മാന്‍ പറയുന്നു.
Close...
Maximum Character Allowed -
4000