പാലസ്തീന്‍ പിന്‍മാറില്ല
Published : Saturday,
September 17,
2011
യുഎന്‍
രാഷ്ട്രപദവി ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നു പാലസ്തീന്‍ പിന്‍മാറില്ലെന്നു സൂചന. രാജ്യമായി അംഗീകരിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയില്‍ പൂര്‍ണ അംഗത്വം വേണമെന്നു പാലസ്തീന്‍ പ്രസിഡന്‍റ് മെഹ് മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഇസ്രായേലുമായി സമാധാന ചര്‍ച്ച വഴിമുട്ടിയ സാഹചര്യത്തില്‍ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ ലോകത്തു ജീവിക്കുന്ന ഒരു ജനതയുടെ വികാരം മാനിക്കേണ്ടതുണ്ട്. രാഷ്ട്രമായി അംഗീകരിക്കുന്നതു സമാധാന ചര്‍ച്ചകളെ ബലപ്പെടുത്തുമെന്നും അബ്ബാസ് പറഞ്ഞു.
അതേ സമയം പ്രമേയത്തെ വീറ്റോ ചെയ്യുമെന്നു പ്രഖ്യാപിച്ച യുഎസ് കൂടുതല്‍ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടു വന്നു. ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം അവതരിപ്പിക്കുന്നതിലൂടെ പാലസ്തീന് രാഷ്ട്രപദവി നേടാനാവില്ല. ഇതിനുള്ള മാര്‍ഗം സമാധാന ചര്‍ച്ചകള്‍ കാര്യക്ഷമമാക്കുകയാണെന്നും യുഎസ് വ്യക്തമാക്കി.
Close...
Maximum Character Allowed -
4000