Wednesday, May 23, 2012   9:52 AM IST
Vaartha BlogRSS
Loading
ലാഭ വിഹിതത്തില്‍ മുമ്പന്‍ പ്രേംജി
Published : Sunday, September 18, 2011
|
  
Text Size
രാജ്യത്തെ വ്യവസായികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ ലാഭവിഹിതം നേടിയത്വിപ്രോ തലവന്‍ അസിം പ്രേംജി. 1,345 കോടി രൂപയാണ് അദ്ദേഹം നേടിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയെ കടത്തിവെട്ടി ഇക്കാര്യത്തില്‍ അദ്ദേഹം. മുന്‍ വര്‍ഷത്തെക്കാള്‍ 68% വര്‍ധനയാണ് വിപ്രോ തലവന്.

മുന്‍ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ ഡിവിഡന്‍റ് കരസ്ഥമാക്കിയ മുകേഷ് അംബാനിയുടെ ലാഭവിഹിതം ഇത്തവണ 14% ഉയര്‍ന്ന് 1,241 കോടി രൂപയിലെത്തി. പാറ്റ്നി കംപ്യുട്ടര്‍ സ്ഥാപകന്‍ നരേന്ദ്ര പാറ്റ്നി, ഡോ. റെഡ്ഡീസ് പ്രൊമോട്ടര്‍ അന്‍ജി റെഡ്ഡി, ഇന്‍ഫോസിസ് സ്ഥാപകരായ നാരായണ മൂര്‍ത്തി, നന്ദന്‍ നിലേക്കനി, അദാനി ഗ്രൂപ്പിന്‍റെ ഗൗതം അദാനി, അരവിന്ദോ ഫാര്‍മയുടെ പി. വി. രാമപ്രസാദ് റെഡ്ഡി എന്നിവരുടെ ലാഭവിഹിതം 2010 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി.

ഹോള്‍ഡിങ്ങ് കമ്പനികളില്‍ ഏറ്റവുമധികം ലാഭവിഹിതം നേടിയത് ടാറ്റാ സണ്‍സ്- 3,845 കോടി രൂപ.

Rate This News :
Latest News