വിചാരണ പ്രതിസന്ധിയില്‍
Published : Sunday,
September 18,
2011
ഇസ്ലാമാബാദ്
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളായ ഏഴു പാക്കിസ്ഥാന്‍ പൗരന്മാരുടെ വിചാരണ പ്രതിസന്ധിയില്‍. തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും വിചാരണ മുടങ്ങി.
ഭീകരവിരുദ്ധ കോടതി ജഡ്ജ് ഷാഹിദ് റഫീഖിന്‍റെ സ്ഥലംമാറ്റമാണ് ഇപ്പോഴത്തെ തടസത്തിനു കാരണം. 2009 മുതല്‍ കേസില്‍ വാദം കേള്‍ക്കുന്ന റഫീഖിനെ റാവല്‍പിണ്ടിയിലേക്കു സ്ഥലംമാറ്റിയിരുന്നു.
ഇതേത്തുടര്‍ന്നു ഭീകരവിരുദ്ധ കോടതി നമ്പര്‍ ഒന്നില്‍ വിചാരണ നടത്താന്‍ ശ്രമിച്ചു. എന്നാല്‍ അവിടത്തെ ജഡ്ജിയെ നേരത്തേ തന്നെ സ്ഥലംമാറ്റിയതിനാല്‍ വിചാരണ സാധ്യമായില്ല. ഡ്യൂട്ടി ജഡ്ജിനു മുന്നില്‍ വിചാരണയ്ക്കുള്ള ശ്രമവും പാളി. ലക്ഷര്‍ ഇ തൊയ്ബ ഭീകരന്‍ സക്കി ഉര്‍ റഹ്മാന്‍ ലഖ്വിയടക്കം ഏഴു പ്രതികളാണു വിചാരണ നേരിടുന്നത്.
ജഡ്ജി ഷാഹിദ് റഫീഖ് പാക് ആഭ്യന്തരമന്ത്രാലയത്തിന്‍റെയും ഇന്ത്യ ഗവണ്‍മെന്‍റിന്‍റേയും പിണിയാളാണെന്നു കാണിച്ച് ലഖ്വി ലാഹോര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.
Close...
Maximum Character Allowed -
4000