114 ഏക്കറിനു കൂടി
Published : Tuesday,
September 20,
2011
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
നിര്‍ദിഷ്ട സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തിന്‍റെ ശേഷിക്കുന്ന ഭാഗത്തിനും സെസ് പദവി ലഭിച്ചു. 114 ഏക്കറിനാണു കഴിഞ്ഞ ദിവസം പ്രത്യേക സാമ്പത്തിക മേഖലാ പദവി അനുവദിച്ചത്. ഡല്‍ഹിയില്‍ ചേര്‍ന്ന ബോര്‍ഡ് ഒഫ് അപ്രൂവല്‍ യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനം.
നേരത്തെ 132 ഏക്കര്‍ സ്ഥലത്തിനു സെസ് പദവി ലഭിച്ചിരുന്നു. ഇതോടെ 246 ഏക്കര്‍ പ്രദേശത്തിനും സെസ് പദവിയായി. ഒറ്റ സെസായി പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തെ രണ്ടു സെസ് പ്രദേശങ്ങളായി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന ആശങ്കയുണ്ടായിരുന്നു. ഭൂമി രണ്ടു ഭാഗമായി കിടക്കുന്നതു കൊണ്ടായിരുന്നു ഈ ആശങ്ക. ഉത്തരവു ലഭിച്ചാലേ വിശദാംശങ്ങള്‍ വ്യക്തമാകൂ.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മാണത്തിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്‍കൈയെടുത്തു ടീകോം പ്രതിനിധികളുമായി തിരുവനന്തപുരത്തു ചര്‍ച്ച നടത്തി. വ്യവസായ വകുപ്പും അതിവേഗ നടപടികളാണു സ്വീകരിച്ചത്. ഒക്റ്റോബറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കാനാണു ശ്രമിക്കുന്നത്. സെസ് പദവി ലഭിച്ചതു പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂട്ടും. പദ്ധതി നടപ്പാക്കാന്‍ ഈ തീരുമാനം ഏറെ സഹായിക്കുമെന്നു സ്മാര്‍ട്ട് സിറ്റി എംഡി ബാജു ജോര്‍ജ് പ്രതികരിച്ചു. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേരള ഹൗസ് റസിഡന്‍റ് കമ്മിഷണര്‍ യു.കെ.എസ്. ചൗഹാന്‍ ബോര്‍ഡ് ഒഫ് അപ്രൂവല്‍ യോഗത്തില്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000