Wednesday, May 23, 2012   9:58 AM IST
Vaartha BlogRSS
Loading
മലബാര്‍ ക്യാന്‍സര്‍ സെന്‍ററില്‍ ഒഴിവ്
Published : Thursday, September 22, 2011
|
  
Text Size
സംസ്ഥാന സര്‍ക്കാരിനു കീഴില്‍ കണ്ണൂര്‍- തലശേരിയിലുള്ള മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്റ്റോബര്‍ മൂന്നു വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:

1. സിസ്റ്റം മാനെജര്‍
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐടി/എംസിഎ. കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം. ആശുപത്രി/ഗവേഷണ സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും.
2. ലക്ചറര്‍- ബയൊസ്റ്റാറ്റിസ്റ്റിക്സ്
യോഗ്യത: എംഎസ്സി സ്റ്റാറ്റിസ്റ്റിക്സും പിഎച്ച്ഡിയും. ഏതെങ്കിലും മെഡിക്കല്‍ സ്പെഷ്യാലിറ്റിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയുള്ളവര്‍ക്കും അപേക്ഷിക്കാം. ബയൊസ്റ്റാറ്റിസ്റ്റിക്സില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും.
3. മെഡിക്കല്‍ ലൈബ്രേറിയന്‍
യോഗ്യത: എംഎല്‍ഐസി/തത്തുല്യ യോഗ്യത. മെഡിക്കല്‍ ലൈബ്രറിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും.
4. ഫിസിയൊതെറപ്പിസ്റ്റ്
യോഗ്യത: ബിപിടി. 100 ബെഡില്‍ കുറയാത്ത ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
5. സ്പീച്ച് തെറപ്പിസ്റ്റ്
യോഗ്യത: ഓഡിയൊളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജിയില്‍ ഡിഗ്രി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 100 ബെഡില്‍ കുറയാത്ത ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
6. ഡയറ്റിഷ്യന്‍
യോഗ്യത: എംഎസ്സി- ന്യൂട്രിഷ്യന്‍ ആന്‍ഡ് ഡയറ്റെക്റ്റിക്സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത അല്ലെങ്കില്‍ ന്യൂട്രിഷ്യന്‍ ആന്‍ഡ് ഡയറ്റെക്റ്റിക്സില്‍ പിജി ഡിപ്ലോമ/തത്തുല്യ യോഗ്യത. പിജി ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കു 100 ബെഡില്‍ കുറയാത്ത ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
7. മെഡിക്കല്‍ റെക്കോര്‍ഡ്സ് ഓഫിസര്‍
യോഗ്യത: ബിഎസ്സിയും ഹോസ്പിറ്റല്‍ ഡോക്യുമെന്‍റേഷന്‍/മെഡിക്കല്‍ റെക്കോര്‍ഡ്സ് ടെക്നോളജിയില്‍ ഡിപ്ലോമ/തത്തുല്യ യോഗ്യത. അപേക്ഷകര്‍ക്കു കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അതില്‍ മൂന്നു വര്‍ഷം സൂപ്പര്‍വൈസറി തസ്തികയിലായിരിക്കണം.
8. സൈറ്റോടെക്നോളജിസ്റ്റ്
യോഗ്യത: എംഎസ്സി- ലൈഫ് സയന്‍സ്. സൈറ്റോടെക്നോളജിസ്റ്റ് ട്രെയ്നിങ് കോഴ്സ്. കാന്‍സര്‍ ആശുപത്രികളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
9. ഇഡിപി അസിസ്റ്റന്‍റ്
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി/ഡിപ്ലോമ. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
10. അസിസ്റ്റന്‍റ് ലൈബ്രേറിയന്‍
യോഗ്യത: ബിഎല്‍ഐസി/ബിഎസ്സിയും ലൈബ്രറി സയന്‍സില്‍ ഡിപ്ലോമയും. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. മെഡിക്കല്‍ ലൈബ്രറിയില്‍ തൊഴില്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും.
11. ജൂനിയര്‍ നഴ്സ്
യോഗ്യത: ജനറല്‍ നഴ്സിങ്ങില്‍ ഡിപ്ലോമ. കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം. കാന്‍സര്‍ ട്രീറ്റ്മെന്‍റില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും.
12. മെഡിക്കല്‍ റെക്കോര്‍ഡ്സ് അസിസ്റ്റന്‍റ്
യോഗ്യത: ബിഎസ്സിയും ഹോസ്പിറ്റല്‍ ഡോക്യുമെന്‍റേഷന്‍/മെഡിക്കല്‍ റെക്കോര്‍ഡ്സ് ടെക്നോളജിയില്‍ ഡിപ്ലോമ/തത്തുല്യ യോഗ്യത.
13. ബയൊമെഡിക്കല്‍ ടെക്നിഷ്യന്‍
യോഗ്യത: ബയൊമെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. 100 ബെഡില്‍ കുറയാത്ത ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
14. സൈറ്റോടെക്നിഷ്യന്‍
യോഗ്യത: ബിഎസ്സി- ലൈഫ് സയന്‍സ്. ഡിഎംഎല്‍ടി. ആറു മാസത്തെ സൈറ്റോളജി പരിശീലനം അല്ലെങ്കില്‍ ബിഎസ്സി- എംഎല്‍ടി. ആറു മാസത്തെ സൈറ്റോളജി പരിശീലനം. ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
15. ഡയാലിസിസ് ടെക്നിഷ്യന്‍
യോഗ്യത: ബിഎസ്സി. ഡയാലിസിസ് ടെക്നിഷ്യന്‍ കോഴ്സ്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
16. എക്സ്റെ ടെക്നിഷ്യന്‍
യോഗ്യത: സര്‍ട്ടിഫൈഡ് റേഡിയൊളജിയില്‍ അസിസ്റ്റന്‍റ്. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
17. മെഡിക്കല്‍ റെക്കോര്‍ഡ്സ് അറ്റന്‍ഡര്‍
യോഗ്യത: എസ്എസ്എല്‍സി.
18. പ്ലംബര്‍
യോഗ്യത: എസ്എസ്എല്‍സി. ബന്ധപ്പെട്ട ട്രെയ്ഡില്‍ ഐടിഐ. കുറഞ്ഞതു മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ആശുപത്രികളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും.
അപേക്ഷ, അപേക്ഷാഫീസ്, തെരഞ്ഞെടുപ്പ്, ശമ്പളനിരക്ക്, ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.mcctly.org  എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.
വിലാസം: ഡയറക്റ്റര്‍, മലബാര്‍ കാന്‍സര്‍ സെന്‍റര്‍, തലശേരി, കണ്ണൂര്‍.
Rate This News :
Latest News