ആര്‍ബിഐ വേണ്ടവിധം ഇടപെടും
Published : Friday,
September 23,
2011
ന്യൂയോര്‍ക്ക്
ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നതു തടയാന്‍ ആവശ്യമായ ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് ഇടപെടുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. ഡോളറിന് അമ്പതു രൂപയോടു തൊട്ടുനില്‍ക്കുകയാണു രൂപ. എങ്കിലും വലിയ ആശങ്കയില്ലെന്ന് അദ്ദേഹം.
ഇപ്പോള്‍ കേന്ദ്ര ബാങ്ക് ഇടപെടേണ്ടതില്ല. പക്ഷേ, ആര്‍ബിഐ വിദേശ വിനിമയ വിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. യുഎസിലെ ഇന്ത്യന്‍ വ്യവസായികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പ്രണബ്.
ആഗോള സാഹചര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. യൂറോ സോണ്‍ കടക്കെണി വളരുന്നു. വികസിത രാജ്യങ്ങളുടെ മാന്ദ്യത്തില്‍ നിന്നുള്ള തിരിച്ചുവരവിനു വേഗമില്ല. നാണയപ്പെരുപ്പം ഭീഷണി ഉയര്‍ത്തുന്നു. എങ്കിലും ഇന്ത്യ ഈ വര്‍ഷം എട്ടു ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണു കരുതുന്നതെന്ന് അദ്ദേഹം.
നല്ല മഴ കിട്ടി. കാര്‍ഷിക വളര്‍ച്ച നാലു ശതമാനത്തിനു മുകളിലുണ്ടാവും. മാനുഫാക്ചറിങ്, സേവന മേഖലകളും വളരും- അദ്ദേഹം പറഞ്ഞു.
Close...
Maximum Character Allowed -
4000