മെഡി.കോളെജുകള്‍ വീര്‍പ്പുമുട്ടുന്നു
Published : Saturday,
September 24,
2011
തിരുവനന്തപുരം
എസ്. സാജന്‍
സംസ്ഥാനത്തെ മെഡിക്കല്‍കോളെജുകളില്‍ ആവശ്യത്തിനു ജീവനക്കാരില്ല. തീവ്രപരിചരണ വിഭാഗങ്ങളുടെ ഏകോപനത്തിനായുള്ള റിപ്പോര്‍ട്ട് തയാറാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്റര്‍ മെഡിക്കല്‍ കോളെജുകളില്‍ നിന്നു ശേഖരിച്ച വിവരങ്ങളിലാണു ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാണിക്കുന്നത്. ഇതിനു പുറമേ ആവശ്യത്തിനു ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
1969ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണു സംസ്ഥാനത്തെ അഞ്ചു മെഡിക്കല്‍കോളെജുകളിലെയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മെഡിക്കല്‍കോളെജ് ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലെ ഉപകരണങ്ങളുടെ അഭാവം, സ്ഥല സൗകര്യക്കുറവ്, ഉള്‍പ്പെടെ ജീവനക്കാരുടെ ഒഴിവുകള്‍ എന്നിയും കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളെജുകളിലെ തീവ്രപരിചരണ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ഒരു യൂനിറ്റാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല - ഉദ്യോഗസ്ഥ സബ് കമിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിര്‍ദേശാനുസരണമാണു ഡിഎംഇ റിപ്പോര്‍ട്ട് തയാറാക്കിയത്. അതിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍കോളെജ് പ്രിന്‍സിപ്പല്‍മാരും സൂപ്രണ്ടുമാരും തയാറാക്കിയ റിപ്പോര്‍ട്ടില്‍ നിരവധി ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മെഡിക്കല്‍കോളെജിലും പുതിയ ഐസി യൂനിറ്റ് സ്ഥാപിക്കുക, ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുക, ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
അടിയന്തര ഘട്ടങ്ങളില്‍ തലച്ചോറ്, ഹൃദയ ശസ്ത്രക്രിയകള്‍ക്കു വിധേയമാക്കുന്ന രോഗികള്‍ക്കു വെന്‍റിലേറ്റര്‍ ഇല്ലാത്തത് പലപ്പോ
ഴും മരണകാരണമാകുന്നുണ്ട്. എല്ലാ മെഡിക്കല്‍കോളെജുകളിലും കൂടുതല്‍ വെന്‍റിലേറ്ററുകള്‍ ആവശ്യമാണ്. കോഴിക്കോട് മെഡിക്കല്‍കോളെജിലെ 23 ഐസി യൂനിറ്റുകള്‍ ഒരുമിച്ചാക്കുന്നതു ഗുണകരമാകും. കൂടാതെ പുതിയ ഡയാലിസിസ് സെന്‍റര്‍ ആരംഭിക്കാനും പത്തു പുതിയ വെന്‍റിലേറ്ററുകള്‍ വാങ്ങാനും നിര്‍ദേശമുണ്ട്. നാലു വെന്‍റിലേറ്ററുകളെങ്കിലും അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആലപ്പുഴ മെഡിക്കല്‍കോളെജില്‍ പുതുതായി 21 വെന്‍റിലേറ്ററുകള്‍ ആവശ്യമാണ്. പൊതുവായ ഐസി യൂനിറ്റും വേണം. സ്ഥലപരിമിതി തടസമായതിനാല്‍ രോഗികളെ നിലത്തു കിടത്തേണ്ട അവസ്ഥയാണ്. 100 കിടക്കകളുള്ള അത്യാഹിത വാര്‍ഡില്‍ 180തിലേറെ രോഗികളാണു ചികിത്സക്കായി എത്തുന്നത്. ആവശ്യത്തിനു ജീവനക്കാരുമില്ല.
കോട്ടയം മെഡിക്കല്‍കോളെജില്‍ 20 പുതിയ വെന്‍റിലേറ്ററുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈ ഡിപ്പെന്‍ഡറി യൂനിറ്റ്, കോമണ്‍ ഇന്‍റന്‍സീവ് കെയര്‍, 50 ട്രോമാ ട്രോളി എന്നിവയും ആവശ്യമാണ്. പുതുതായി ആരംഭിക്കുന്ന ഹൈ ഡിപ്പെന്‍ഡന്‍സ് യൂനിറ്റില്‍ 15 ബെഡും ആവശ്യമാണ്. ജീവനക്കാരുടെ അഭാവം കോട്ടയം മെഡിക്കല്‍ കോളെജില്‍ രൂക്ഷമാണ്. 1440 ബഡുകളുള്ള ഇവിടെ 257 ജീവനക്കാരാണുള്ളത്. ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍മാരുടെ 80 ഒഴിവുകള്‍ ഇതുവരെ നികത്തിയിട്ടില്ല.
തൃശൂര്‍ മെഡിക്കല്‍കോളെജില്‍ ട്രോമ ഐസി യൂനിറ്റ് തുടങ്ങണമെന്നാണ് ആവശ്യം. ന്യൂറോ ഐസിയു, സര്‍ജറി ഐസിയു, അനസ്തേഷ്യ ഐസിയു എന്നിവ ഒറ്റ യൂനിറ്റാക്കി മാറ്റണം. 30 വെന്‍റിലേറ്ററും ഐസിയുവില്‍ 30 ബെഡും ആവശ്യമാണ്. കൂടാതെ ഐസിയുവിലെ ഒരു രോഗിയെ പരിചരിക്കാന്‍ ഒരു നഴ്സെന്ന രീതിയില്‍ സ്റ്റാഫിനെ അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നു.
തിരുവനന്തപുരം മെഡിക്കല്‍കോളെജിലെ 14 ഐസി യൂനിറ്റുകള്‍ പല സ്ഥലങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്. ഇത് ഏകോപിപ്പിച്ച് എമര്‍ജന്‍സി കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കണം.
ഇതിനു പുതുതായി ഒരു ഡിപ്പാര്‍ട്ട്മെ ന്‍റും ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡും ആവശ്യമാണ്. തീവ്രപരിചരണത്തില്‍ പിജി കോഴ്സ് തുടങ്ങണമെന്നും ആവശ്യമുണ്ട്. സ്ഥലപരിമിതിയും കിടക്കകളുടെ കുറവും പ്രധാന പ്രശ്നമാണ്. കൂടുതല്‍ വെന്‍റിലേറ്റര്‍ വേണമെന്നും ആവശ്യമുണ്ട്.
എലിപ്പനി: കേന്ദ്ര സംഘം മലപ്പുറത്ത്
എലിപ്പനി പടര്‍ന്നു പിടിച്ച് ആറു പേര്‍ മരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര സംഘം മലപ്പുറം ജില്ലയിലെത്തി.
നാഷനല്‍ സെന്‍റര്‍ ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്‍റ് ഡയറക്റ്റര്‍ ഡോ.യു.വി.എസ.് റാണ, എപ്പിഡമോളജിസ്റ്റ് ഡോ. അമിത് കാര്‍ഡ് എന്നിവരടങ്ങിയ വിദഗ്ധ സംഘമാണു ജില്ല സന്ദര്‍ശിക്കുന്നത്. മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പ് ഓഫിസിലെത്തിയ സംഘം ജില്ലയിലെ ആരോഗ്യ -ശുചിത്വ- മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സംഘത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം എലിപ്പനിയെത്തുടര്‍ന്നു മരിച്ച പുഴക്കാട്ടിരി ചക്കിടിപ്പറമ്പില്‍ ചാത്തന്‍റെ ഭാര്യ ചക്കിയുടെ വീട് സംഘം സന്ദര്‍ശിച്ചു. മങ്കട സാമൂഹികാരോഗ്യ കേന്ദ്രം, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി, നിലമ്പൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ പനി ക്ലിനിക്കുകള്‍, എടവണ്ണ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും സഘം സന്ദര്‍ശനം നടത്തി. എലിപ്പനി പോലുള്ള സാംക്രമിക രോഗങ്ങള്‍ മറ്റിടങ്ങളെ അപേക്ഷിച്ചു മലപ്പുറം ജില്ലയില്‍ കൂടുതലാണെന്നു സംഘത്തലവന്‍ ഡോ.യു.വി.എസ.് റാണ അഭിപ്രായപ്പെട്ടു. വിവിധ വകുപ്പുകളുടെ കൂട്ടായ്മയിലൂടെ മാത്രമേ ഇതു തടയാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ. സക്കീന, ആരോഗ്യപ്രവര്‍ത്തകര്‍, ആശ വളണ്ടിയര്‍മാര്‍ എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Close...
Maximum Character Allowed -
4000