Wednesday, May 23, 2012   10:01 AM IST
Vaartha BlogRSS
Loading
ബാംഗ്ലൂര്‍ തോറ്റു
Published : Saturday, September 24, 2011
|
  
Text Size
ബംഗളൂരു

ചാംപ്യന്‍സ് ലീഗ് ടി20യുടെ നാലാം എഡീഷന്‍റെ ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ദക്ഷിണാഫ്രിക്കന്‍ ടീം വാരിയേഴ്സ് 3 വിക്കറ്റിനു പരാജയപ്പെടുത്തി. 173 റണ്‍സെന്ന വിജയലക്ഷ്യം വാരിയേഴ്സ് അവസാന പന്തില്‍ സ്വന്തമാക്കി. ആഷ്വെല്‍ പ്രിന്‍സ് 55 പന്തില്‍ 74 റണ്‍സെടുത്തു.

ദക്ഷിണാഫ്രിക്ക യില്‍ നിന്നുള്ള വാരിയേഴ്സിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി.

29 പന്തില്‍ 34 റണ്‍സ് നേടിയ കോഹ്ലിയാണ് ചലഞ്ചേഴ്സ് ടോപ് സ്കോറര്‍. എ.ബി. ഡിവില്ലിയേഴ്സ് (25 പന്തില്‍ 31), സൗരഭ് തിവാരി (15 പന്തില്‍ 28), മുഹമ്മദ് കൈഫ് (20 പന്തില്‍ 26), ക്രിസ് ഗെയ്ല്‍ (14 പന്തില്‍ 23) എന്നിവരുടെ സംഭാവനകളും സ്കോര്‍ 150 കടത്താന്‍ ചലഞ്ചേ ഴ്സിനെ സഹായിച്ചു.

സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് എത്തുമ്പോഴേക്കും ചലഞ്ചേഴ്സിന് ഗെയ്ലിനൊപ്പം ഓപ്പണ്‍ ചെയ്യാനിറങ്ങിയ യുവതാരം മയാങ്ക് അഗര്‍വാളി നെ നഷ്ടം. ലൊന്‍വൊബെ സൊറ്റ്സ്ബൊയുടെ പന്തില്‍ കോളിന്‍ ഇന്‍ഗ്രാമിന് ക്യാച്ച് നല്‍കി സംപൂജ്യനായി മടങ്ങുക യായിരുന്നു മയാങ്ക്.

എന്നാല്‍ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയ ക്രിസ് ഗെയ്ല്‍ ഈ തിരിച്ചടി ടീമിനെ ബാധിക്കാ തിരിക്കാന്‍ സഹായിച്ചു. രണ്ട് പടുകൂറ്റന്‍ സിക്സറുകളും രണ്ട് ബൗണ്ടറികളും ഗെയ്ലിന്‍റെ ബാറ്റില്‍ നിന്ന് പറന്നപ്പോള്‍ ചലഞ്ചേഴ്സ് സ്കോറിന് റോക്കറ്റ് വേഗം. 3.4 ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് എത്തി ക്ക ഴിഞ്ഞപ്പോഴായിരുന്നു ഗെയ്ലിന്‍റെ മടക്കം. വെയ്ന്‍ പാര്‍നലിന്‍റെ പന്തില്‍ യൊഹാന്‍ ബോത്തയ്ക്ക് പിടി നല്‍കി ഗെയ്ല്‍ മടങ്ങിയതോടെ ചല ഞ്ചേഴ്സിനെ പിന്‍സീറ്റിലാ ക്കാമെന്ന് വാരിയേഴ്സ് കണ ക്കുകൂട്ടി.

പക്ഷേ മികച്ച കൂട്ടുകെട്ടുകളിലൂടെ ടീമിനെ മുന്നോട്ടു നയിച്ചു കോഹ്ലിയും ഡിവില്ലിയേഴ്സും തിവാരിയും കൈഫും .

കോഹ്ലി, കൈഫ്, വെറ്റോറി (8), അഭിമന്യു മിഥുന്‍ (4) എന്നി വരുടെ വിക്ക റ്റുകള്‍ വീഴ്ത്തി റസ്റ്റി തെറോണ്‍ വാരിയേഴ്സി നായി മികച്ച ബൗളിങ് പ്രകടനം പുറത്തെ ടുത്തു. 3 ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് തെറോണ്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. സൊറ്റ്സൊ ബെ, പാര്‍നെല്‍, ബോത്ത, നിക്കി ബൊയെ എന്നി വര്‍ വാരിയേഴ്സിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Rate This News :
Latest News