കരുത്തര്‍ ഇന്നു കളത്തില്‍
Published : Tuesday,
September 27,
2011
ലണ്ടന്‍
ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാംവട്ടം മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ്, മാഞ്ചെസ്റ്റര്‍ യുനൈറ്റഡ്, ഇന്‍റര്‍ മിലന്‍, ബയേണ്‍ മ്യുനിച്ച് എന്നിവ കളത്തിലിറങ്ങും. പുത്തന്‍ കൂറ്റുകാരായ മാഞ്ചെസ്റ്റര്‍ സിറ്റിയുമുണ്ട് പോരാടിക്കാന്‍.
ഗ്രൂപ്പ് സിയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള എഫ്സി ബേസിലിനെ നേരിടുന്ന മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് പ്രശ്നങ്ങള്‍ക്കു നടുവിലാണ്. വെയ്ന്‍ റൂണിക്കും സ്ട്രൈക്കിങ് പാര്‍ട്നര്‍ ജാവിയര്‍ ഹെര്‍ണാണ്ടസിനുമേറ്റ പരുക്ക് അവരെ വലയ്ക്കുന്നു. രണ്ടുപേരും ഇന്നു കളിക്കില്ല. മൈക്കിള്‍ ഓവന്‍റെ ഫോമിലാണു ഫെര്‍ഗ്യൂസന്‍റെ പ്രതീക്ഷ. ദിമിത്ര ബൊര്‍ബറ്റോവാവും മുന്നേറ്റനിരയില്‍ ഓവന്‍റെ കൂട്ടുകാരന്‍. ഡാനിക് വെബ്ലോക് പൂര്‍ണ സജ്ജനെന്നതും മാന്‍യുവിന് ആശ്വാസകരം.
ഗ്രൂപ്പ് ഡിയില്‍ ഹോളണ്ട് ടീം അയാക്സ് ആംസ്റ്റര്‍ഡിനെ നേരിടുന്ന റയല്‍ മാഡ്രിഡ് ആത്മവിശ്വാസത്തിലാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളടി മികവില്‍ തന്നെ റയലിന്‍റെ കണ്ണ്. ലീഗില്‍ റയ വലക്കാനോയ്ക്കെതിരായ ഹാട്രിക്കിലൂടെ ക്രിസ്റ്റ്യാനോ ഫോം വ്യക്തമാക്കിക്കഴിഞ്ഞു. ക്രിസ്റ്റ്യാനോ മിന്നിയാല്‍ റയല്‍ ജയച്ചുകയറും.
ഇറ്റാലിയന്‍ ലീഗില്‍ തപ്പിത്തടയുന്ന ഇന്‍ററിനു മുന്നിലും കടുത്ത വെല്ലുവിളിയാണുള്ളത്. ഗ്രൂപ്പ് ബിയില്‍ റഷ്യന്‍ പട സിഎസ്കെഎ മോസ്കൊയെ ഇന്‍ററിനു തോല്‍പ്പിച്ചേ മതിയാകൂ, ഡീഗോ മിലിറ്റോയ, ഗിംപാല പസീനി എന്നിവര്‍ ഫോമിലേക്കു തിരിച്ചെത്തിയത് അവര്‍ക്കു ഗുണം ചെയ്യും. അതേസമയം, പുതുതായി ടീമിലെത്തിയ ഉറൂഗ്വൈന്‍ സ്റ്റാര്‍ ഡീഗോ ഫോര്‍ലാന്‍റെ നിറം മങ്ങല്‍ അവരെ നിരാശപ്പെടുത്തുന്നു. സിഎസ്കെഎയുടെ പോരാട്ടവീര്യവും ഇന്‍ററിനു തലവേദന തീര്‍ക്കും.
ഗ്രൂപ്പ് എയില്‍ ബയേണ്‍ മ്യൂനിച്ചും മാഞ്ചെസ്റ്റര്‍ സിറ്റിയും തമ്മിലാണു ഇന്നത്തെ തീക്കളി. പ്രിമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തിലാണു സിറ്റി. സീസണില്‍ ടീമിലെത്തിയ സെര്‍ജിയോ ആഗ്യുറോയുടെ മിന്നുന്ന ഫോം അവരുടെ കരുത്തു വര്‍ധിപ്പിച്ചിട്ടുണ്ട്. ജര്‍മന്‍ ജയന്‍റ്സായ മ്യൂനിച്ച് അത്ര മികച്ച ഫോമിലല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബയേണിന്‍റെ പെരുമയെ സിറ്റി വകവയ്ക്കാതിരിക്കാനാണു സാധ്യത.
മറ്റു മത്സരങ്ങളില്‍ ഇറ്റാലിയന്‍ ടീം നാപ്പോളി സ്പാനിഷ് ക്ലബ് വിയ്യാ റയലിനെയും പോര്‍ച്ചുഗല്‍ ടീം ബെന്‍ഫിക്ക റുമാനിയന്‍ ടീം ഒട്ടേലുല്‍ ഗലാറ്റിയെയും തുര്‍ക്കി ക്ലബ് ട്രബ്സ്സോണ്‍സ്പോര്‍ ഫ്രഞ്ച് പ്രതിനിധി ലിലെയെയും നേരിടും.
Close...
Maximum Character Allowed -
4000