Wednesday, May 23, 2012   10:04 AM IST
Vaartha BlogRSS
Loading
എലിപ്പനി:മരണസംഖ്യ 70 ആയി
Published : Thursday, September 29, 2011
|
  
Text Size
ചേവായൂര്‍

മെഡിക്കല്‍ കോളെജില്‍ എലിപ്പനി മരണം തുടരുന്നു. 24 മണിക്കൂറിനിടെ രണ്ടുപേര്‍ മരിച്ചതോടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 70 ആയി. എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടിയില്‍ രാമചന്ദ്രന്‍ (68), വടകര നിട്ടൂര്‍ വീട്ടില്‍ ആമിന മന്‍സില്‍ ഉമ്മര്‍കുട്ടി (75) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാമചന്ദ്രനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച്ച രാത്രി മരിച്ചു. ഭാര്യ: ഭാഗീരഥി. മക്കള്‍: ഷേര്‍ളി, പ്രസീജ, ദിവ്യ. രണ്ട് ദിവസം മുന്‍പാണ് ഉമ്മര്‍കുട്ടിയെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ മരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: മുനീര്‍, സുബൈദ, സുഹറ, റഹീം, അന്‍വര്‍, നദീര്‍, സഹീര്‍.
Rate This News :
Latest News