Wednesday, May 23, 2012   10:07 AM IST
Vaartha BlogRSS
Loading
കയറ്റുമതിയില്‍ വര്‍ധന
Published : Friday, September 30, 2011
|
  
Text Size
ന്യൂഡല്‍ഹി

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള ഹാന്‍ഡിക്രാഫ്റ്റ് കയറ്റുമതിയില്‍ വര്‍ധന. 22 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്. 452 മില്യണ്‍ ഡോളറിന്‍റെ കയറ്റുമതി നടന്നതായി അധികൃതര്‍. മധ്യേഷ്യ, ലാറ്റിന്‍ അമെരിക്കന്‍ രാജ്യങ്ങളിലേക്കു കയറ്റുമതി ആരംഭിച്ചതാണു വര്‍ധനയ്ക്കു കാരണം. കഴിഞ്ഞ വര്‍ഷം 369.7 മില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയാണു നടന്നത്. ആഫ്രിക്ക, ലാറ്റിന്‍ അമെരിക്ക, മധ്യേഷ്യ എന്നിവിടങ്ങളില്‍ വിപണി ലഭിച്ചതായി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഫൊര്‍ ഹാന്‍ഡിക്രാഫ്റ്റ് എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ രാകേഷ് കുമാര്‍ അറിയിച്ചു. രാജ്യത്തെ മൊത്തം കയറ്റുമതിയുടെ 55 ശതമാനവും യുഎസ്, യൂറോപ്പ് മേഖലകളിലേക്കാണ്. 2011-12 സാമ്പത്തിക വര്‍ഷം കയറ്റുമതി 2.7 ബില്യണ്‍ ഡോളര്‍ കടക്കും. മൊറാദാബാദ്, ജയ്പുര്‍, സഹരന്‍പുര്‍, ജോധ്പുര്‍, നര്‍സാപുര്‍ എന്നിവിടങ്ങളില്‍ നിന്നുമാണു പ്രധാന കയറ്റുമതി. ഒരു മില്യണ്‍ ആളുകള്‍ ഈ മേഖലയില്‍ ജോലി നോക്കുന്നതായി അദ്ദേഹം അറിയിച്ചു.
Rate This News :
Latest News