Wednesday, May 23, 2012   10:08 AM IST
Vaartha BlogRSS
Loading
കേരള ക്രിക്കറ്റിനെ ബാധിക്കില്ല
Published : Saturday, October 01, 2011
|
  
Text Size
തിരുവനന്തപുരം

കൊച്ചി ടസ്കേഴ്സ് ടീമിനെ ഐപിഎല്ലില്‍നിന്നു പുറത്താക്കിയത് കേരള ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. അതുകൊണ്ട് കേരള ക്രിക്കറ്റിന് ഗുണമേ ഉണ്ടാകൂ. ഐപിഎല്‍ മാത്രം ചിന്തിച്ചു നടക്കുന്നവരെയാണ് ഇതു ബാധിക്കുന്നത്. താന്‍ ദേശീയ ടീമില്‍ എത്തിയത് ഐപിഎല്‍ കളിച്ചിട്ടല്ല. കേരള ക്രിക്കറ്റ് താരങ്ങള്‍ക്ക് രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും കളിച്ച് കഴിവ് തെളിയിച്ചാല്‍ ദേശീയ ടീമിലെത്താം. അതിനുദാഹരണമാണ് പ്രശാന്ത് പരമേശ്വരന്‍ റെസ്റ്റ് ഒഫ് ഇന്ത്യ ടീമില്‍ ഇടം നേടിയത്. അതുപോലെ കേരള താരങ്ങള്‍ കഴിവു തെളിയിച്ചു വേണം ദേശീയ ടീമിലെത്താന്‍. കേരളത്തിലെ ഐപിഎല്‍ ടീമിനെക്കുറിച്ച് ബിസിസിഐ എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും ശ്രീശാന്ത് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Rate This News :
Latest News