അല്‍ ക്വയ്ദയ്ക്ക് തിരിച്ചടി
Published : Sunday,
October 02,
2011
വാഷിങ്ടണ്‍
അന്‍വര്‍ അല്‍ അവ്ലാക്കി കൊല്ലപ്പെട്ടത് അല്‍ ക്വയ്ദയ്ക്കു വന്‍ തിരിച്ചടിയെന്ന് യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ. യെമന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ ക്വയ്ദ ഇന്‍ അറേബ്യന്‍ പെനിന്‍സുല(എക്യുഎപി)യുടെ ആത്മീയ നേതാവ് അവ്ലാക്കി കഴിഞ്ഞദിവസം യുഎസ് മിസൈല്‍ ആക്രമണത്തിലാണു കൊല്ലപ്പെട്ടത്. നിരപരാധികളായ യുഎസ് പൗരന്മാരെ വധിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് അവ്ലാക്കി നേതൃത്വം നല്‍കിയിരുന്നെന്ന് ഒബാമ പറഞ്ഞു.
വെള്ളിയാഴ്ച അവ്ലാക്കി കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്ന ശേഷം നടത്തിയ പ്രസംഗത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.
യെമന്‍ വംശജനായ യുഎസ് പൗരനാണ് അവ്ലാക്കി. സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം യുഎസില്‍ നിന്നു മുങ്ങിയ അവ്ലാക്കി യെമന്‍ കേന്ദ്രീകരിച്ചാണു ഭീകര പ്രവര്‍ത്തനം നടത്തിയിരുന്നത്. 2009ലും 2010ലും യുഎസ് വിമാനങ്ങള്‍ തകര്‍ക്കാന്‍ നടന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തത് അവ്ലാക്കിയാണെന്ന് യുഎസ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു.
ടെക്സസിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയ ഭീകരനുമായി അവ്ലാക്കി ബന്ധം പുലര്‍ത്തിയിരുന്നു.
Close...
Maximum Character Allowed -
4000