Wednesday, May 23, 2012   10:09 AM IST
Vaartha BlogRSS
Loading
മൊഴിയില്‍ അവ്യക്തതയുണ്ട്
Published : Monday, October 03, 2011
|
  
Text Size
ന്യൂഡല്‍ഹി

വാളകത്ത് ആക്രമിക്കപ്പെട്ടു തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപകന്‍ ആര്‍. കൃഷ്ണകുമാറിന്‍റെ മൊഴിയില്‍ അവ്യക്തതയുണ്ടെന്നു ഡിജിപി ജേക്കബ് പുന്നൂസ്. അന്വേഷണ സംഘം മനസിലാക്കിയ കാര്യങ്ങളും അധ്യാപകന്‍റെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്.

പൊലീസ് സംഘം അധ്യാപകനെ പല തവണ സന്ദര്‍ശിച്ചു വിവരങ്ങള്‍ ആരാഞ്ഞിരുന്നു. എന്നാല്‍ മൊഴിയില്‍ ഇനിയും കൃത്യത വരാനുണ്ട്. വരും ദിവസങ്ങളില്‍ അവ്യക്തത പരിഹരിച്ച് അന്വേഷണവുമായി മുന്നോട്ടു പോകുമെന്നു ഡിജിപി പറഞ്ഞു.

അധ്യാപകന്‍ അന്വേഷണ സംഘത്തോടു സഹകരിക്കുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു ഡിജിപി.
Rate This News :
Latest News