Wednesday, May 23, 2012   10:10 AM IST
Vaartha BlogRSS
Loading
തൊഴില്‍ദായകരില്‍ ഗൂഗിള്‍ മുന്നില്‍
Published : Tuesday, October 04, 2011
|
  
Text Size
ന്യൂയോര്‍ക്ക്

ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ പേര്‍ക്കു തൊഴില്‍ നല്‍കിയത് ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ തന്നെ. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണു ഗൂഗിള്‍ ഈ നേട്ടം കൈവരിക്കുന്നത്.

രണ്ടു വ്യത്യസ്ത സര്‍വെകളിലും ഏറ്റവും കൂടുതല്‍ നിയമനം നടത്തിയതു ഗൂഗിളാണ്. ഇന്ത്യയ്ക്കു പുറമേ ബ്രസീല്‍, ക്യാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, റഷ്യ, സ്പെയ്ന്‍, ബ്രിട്ടന്‍, അമെരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നു 160,000 പേര്‍ക്കാണു കമ്പനി തൊഴില്‍ നല്‍കിയത്.

ഓഡിറ്റിങ് പ്രമുഖരായ കെപിഎംജി നടത്തിയ സര്‍വെയില്‍ ഗൂഗിളാണു മുന്നില്‍. ഐബിഎം രണ്ടാം സ്ഥാനത്ത്. മൈക്രോസോഫ്റ്റ് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ബിഎംഡബ്ല്യു നാലാമത്. അഞ്ചാം സ്ഥാനം നേടിയ ഇന്‍റലിനു തൊട്ടുപിന്നില്‍ സോണി. ആപ്പിള്‍ ഏഴാമതും ജനറല്‍ ഇലക്ട്രിക് എട്ടാമതും. സീമെന്‍സ് ഒമ്പതാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിളാണു പത്താം സ്ഥാനത്ത്.

എച്ച്പി, സിസ്കോ, ഒറാക്കിള്‍, നോക്കിയ, ഡെല്‍, ലെനോവ എന്നിവ പട്ടികയിലിടം കണ്ടിട്ടുണ്ട്. കൊക്കകോള 12ാം സ്ഥാനത്തും സിറ്റി ബാങ്ക് 29ാം സ്ഥാനത്തുമെത്തി. പെപ്സിക്ക് 30ാം സ്ഥാനം.

Rate This News :
Latest News