Wednesday, May 23, 2012   10:12 AM IST
Vaartha BlogRSS
Loading
വിശദാംശങ്ങള്‍ വ്യക്തമാക്കണം
Published : Tuesday, October 04, 2011
|
  
Text Size
കൊച്ചി

പാല്‍ വില വര്‍ധന നടപ്പാക്കുന്നതിന് മില്‍മയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പാല്‍ സംഭരണം, വില്‍പ്പന, പാല്‍ ഉത്പന്നങ്ങളുടെ വില തുടങ്ങിയവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി മില്‍മയ്ക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, പി.എസ്. ഗോപിനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതിനിടെ, മില്‍മയ്ക്കെതിരേ ഉപഭോക്തൃ കോടതിയിലും കേസ്. 3% കൊഴുപ്പടങ്ങിയ നീലക്കവറിലെ ടോണ്‍ഡ് പാല്‍ ഉപഭോക്താക്കള്‍ക്കുലഭ്യമാക്കാത്തതിനാണു പരാതി. കോണ്‍ഫെഡറേഷന്‍ ഒഫ് കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്‍റര്‍ മുഖേന ശാസ്തമംഗലം എന്‍. മാധവന്‍പിള്ളയാണ് തിരുവനന്തപുരം ഉപഭോക്തൃകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
Rate This News :
Latest News