ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എല്‍ഐസി) ഫിനാന്‍ഷ്യല്‍ സര്‍വീസ് എക്സിക്യൂട്ടിവ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈ സോണല്‍ ഓഫിസിനു കീഴിലുള്ള വെസ്റ്റേണ്‍ ഡിവിഷനല്‍ ഓഫിസുകളിലാണ് ഒഴിവ്. 127 ഒഴിവുണ്ട്. ഒക്റ്റോബര്‍ 12 വരെ അപേക്ഷ സ്വീകരിക്കും. തുടക്കത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്കായിരിക്കും നിയമനമെങ്കിലും നീട്ടിക്കിട്ടാം. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:
തസ്തിക: ഫിനാന്‍ഷ്യല്‍ സര്‍വീസ് എക്സിക്യൂട്ടിവ്
ഒഴിവ്: 127. സംവരണം സംബന്ധിച്ച വിവരങ്ങള്‍ക്കു വെബ്സൈറ്റ് കാണുക.
യോഗ്യത
എതെങ്കിലും വിഷയത്തില്‍ ഡിഗ്രി. മാര്‍ക്കറ്റിങ്/മാനെജ്മെന്‍റില്‍ ഡിഗ്രി/ഡിപ്ലോമയുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും. ഇംഗ്ലിഷിലും ഹിന്ദിയിലും പരിജ്ഞാനമുള്ളവരായിരിക്കണം അപേക്ഷകര്‍. പവര്‍പോയന്‍റ്/വേഡ്/എക്സല്‍ എന്നിവയില്‍ അറിവ് അധിക യോഗ്യതയായി കണക്കാക്കും.
പ്രായം
21-35 വയസ്. അര്‍ഹരായവര്‍ക്കു ചട്ടപ്രകാരമുള്ള ഇളവു ലഭിക്കും.
തെരഞ്ഞെടുപ്പ്
ഇന്‍റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ളതു മനസിലാക്കുക.
അപേക്ഷാഫീസ്
100 രൂപ. എല്‍ഐസി ഒഫ് ഇന്ത്യ എന്ന പേരില്‍ ഡിവിഷനല്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ മാറാവുന്ന ക്രോസ് ചെയ്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. ഉദ്യോഗാര്‍ഥിയുടെ പേരും ജനനത്തീയതിയും ഡിമാന്‍ഡ് ഡ്രാഫ്റ്റിന്‍റെ പിന്നില്‍ എഴുതണം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും അപേക്ഷാഫീസില്ല.
അപേക്ഷ
അപേക്ഷാഫോമിന്‍റെ മാതൃക എല്‍ഐസിയുടെ വെബ്സൈറ്റില്‍ ലഭിക്കും. വെബ്സൈറ്റിലെ നിര്‍ദേശങ്ങള്‍ മനസിലാക്കി അപേക്ഷ പൂരിപ്പിക്കുക. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളും അപേക്ഷാഫീസ് അടച്ച ഡിമാന്‍ഡ് ഡ്രാഫ്റ്റും അയയ്ക്കണം.
തെരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം
www.licindia.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.