Wednesday, May 23, 2012   10:13 AM IST
Vaartha BlogRSS
Loading
ആഫ്രിക്കന്‍ സന്ദര്‍ശനം ഉപേക്ഷിച്ചു
Published : Wednesday, October 05, 2011
|
  
Text Size
ജൊഹാനസ്ബര്‍ഗ്

നൊബേല്‍ പുരസ്കാര ജേതാവ് ഡെസ്മണ്ട് ടുട്ടുവിന്‍റെ 80ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സൗത്ത് ആഫ്രിക്ക സന്ദര്‍ശിക്കാനുള്ള നീക്കം ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ ഉപേക്ഷിച്ചു. ലാമയ്ക്കു തക്ക സമയത്തു വിസ നല്‍കാന്‍ സൗത്ത് ആഫ്രിക്ക വിസമ്മതിച്ചതാണു കാരണം. ലാമയ്ക്കു വിസ അനുവദിക്കുന്നതിന് എതിരേ സൗത്ത് ആഫ്രിക്കയുടെ മേല്‍ ചൈന കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. സൗത്ത് ആഫ്രിക്കയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണു ചൈന.

വിസ അനുവദിക്കുന്നതു സൗത്ത് ആഫ്രിക്കയ്ക്ക് അസൗകര്യം സൃഷ്ടിച്ചതിനാലാണു സന്ദര്‍ശനം ഉപേക്ഷിക്കുന്നതെന്നു ലാമയുടെ ഓഫിസ്.

വിസ നിഷേധിക്കുന്നതായിരുന്നു അപേക്ഷയ്ക്കു മറുപടി നല്‍കാതിരിക്കുന്നതിലും മാന്യമെന്നു ഡെസ്മണ്ട് ടുട്ടു ഫൗണ്ടേഷന്‍. സൗത്ത് ആഫ്രിക്കയില്‍ വര്‍ണവെറിയന്‍ ഭരണകാലത്തു വെള്ളക്കാര്‍ കറുത്ത വര്‍ഗക്കാരോടു സ്വീകരിച്ചിരുന്ന നിലപാടിനു സമാനമാണ് ഇപ്പോള്‍ ലാമയോടു സ്വീകരിച്ച നിലപാടെന്നു ടുട്ടു അഭിപ്രായപ്പെട്ടു.
Rate This News :
Latest News