പ്രതികളെ മോചിപ്പിക്കണം
Published : Friday,
October 07,
2011
ചെന്നൈ
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ ഇളവു ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ കത്ത്. ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവര്‍ 20ലേറെ വര്‍ഷമായി തടവില്‍ കഴിയുകയാണെന്നും ഇനി വധശിക്ഷ നടപ്പാക്കുന്നത് ഉചിതമല്ലെന്നും കരുണാനിധിയുടെ വാദം. 20 വര്‍ഷം തടവു പൂര്‍ത്തിയായതിനാല്‍ മൂവരെയും വിട്ടയയ്ക്കണമെന്നാണു കത്തിലെ ആവശ്യം.
ഇവരുടെ ശിക്ഷ ഇളവു ചെയ്യുന്നതിനു പ്രമേയം പാസാക്കാന്‍ തമിഴ്നാട് മന്ത്രിസഭയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവഗണിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിനു മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. കത്തിന്‍റെ പകര്‍പ്പ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കും അയച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ഒമ്പതിനു മൂവരുടെയും ശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
Close...
Maximum Character Allowed -
4000