Wednesday, May 23, 2012   10:17 AM IST
Vaartha BlogRSS
Loading
കിരീടം നിലനിര്‍ത്തി
Published : Saturday, October 08, 2011
|
  
Text Size
തിരുവനന്തപുരം

ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കേരള സര്‍വകലാശാല കിരീടം നിലനിര്‍ത്തി. ലീഗ് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഏഴു പോയിന്‍റാണ് കേരള നേടിയത്.

ലീഗിലെ അവസാന മത്സരത്തില്‍ ചെന്നൈ സത്യഭാമ യൂനിവേഴ്സിറ്റിയെ ആതിഥേയര്‍ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചു. ആദ്യ പകുതിയുടെ രണ്ടാം മിനിറ്റില്‍ സജീവ് ഖാന്‍ സ്കോര്‍ ചെയ്തു. അഞ്ചു പോയിന്‍റ് നേടിയ മദ്രാസ് യൂനിവേഴ്സിറ്റി രണ്ടാം സ്ഥാനത്തെത്തി. മൂന്നാമതുള്ള സത്യഭാമ യൂനിവേഴ്സിറ്റിക്ക് നാലു പോയിന്‍റ്.

കേരള യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എ. ജയകൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വി. ശിവന്‍കുട്ടി എംഎല്‍എ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പദ്മനി തോമസ് എന്നിവര്‍ പങ്കെടുത്തു.

Rate This News :
Latest News