നിര്‍മാണോദ്ഘാടനം നടന്നു
Published : Saturday,
October 08,
2011
കൊച്ചി
സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനത്തിനു തുടക്കമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പദ്ധതി പ്രദേശത്തു തയാറാക്കിയ വേദിയിലായിരുന്നു ഉദ്ഘാടനം. രണ്ടു വര്‍ഷത്തിനുള്ളില്‍ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു. അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന്‍റെ നിര്‍മാണം 14 മാസം കൊണ്ടു പൂര്‍ത്തിയാക്കും. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിനു ഡയറക്റ്റര്‍ ബോര്‍ഡ് അനുവാദം നല്‍കി. ദീര്‍ഘകാലത്തെ കാത്തിരിപ്പിനു ശേഷം പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചതില്‍ സന്തോഷിക്കാം. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കണം. സംസ്ഥാന സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും പിന്തുണ ടീകോമിനു നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
സ്മാര്‍ട്ട്സിറ്റി പദ്ധതിക്കു കാലതാമസമുണ്ടാകില്ലെന്നു സ്മാര്‍ട്ട്സിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു. ആറായിരം ചതുരശ്രയടിയുള്ള പവലിയന്‍ കെട്ടിടമാണ് ഇവിടെ നിര്‍മിക്കുക. സ്മാര്‍ട്ട്സിറ്റി വിപണന വിഭാഗം ഓഫിസ് ഈ കെട്ടിടത്തിലാകും പ്രവര്‍ത്തിക്കുക.
സ്മാര്‍ട്ട്സിറ്റി ഡയറക്റ്റര്‍ ബോര്‍ഡ് ചെയര്‍മാനും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ ചെയര്‍മാന്‍ എസ്. ശര്‍മ, മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, എംപിമാരായ കെ.പി. ധനപാലന്‍, പി. രാജീവ്, എംഎല്‍എമാരായ വി.പി. സജീന്ദ്രന്‍, ജോസഫ് വാഴയ്ക്കന്‍, സാജുപോള്‍, ബെന്നി ബെഹനാന്‍, പ്രവാസി വ്യവസായി എം.എ. യൂസഫലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000