Wednesday, May 23, 2012   10:19 AM IST
Vaartha BlogRSS
Loading
എംഎസ് സി- എംഎല്‍ടി
Published : Sunday, October 09, 2011
|
  
Text Size
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ എംഎസ് സി (എംഎല്‍ടി), കോഴ്സിലേക്ക് ഒക്റ്റോബര്‍ 15 വരെ അപേക്ഷിക്കാം.

കേരള യൂനിവേഴ്സിറ്റി അംഗീകരിച്ച ബിഎസ് സി (എംഎല്‍ടി) കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം.
മൈക്രോ ബയൊളജി, ബയൊകെമിസ്ട്രി, പതോളജി എന്നീ സ്പെഷ്യലിറ്റികളില്‍ ആകെ 12 സീറ്റുകളുണ്ട്.

എല്‍ബിഎസ് സെന്‍റര്‍ ഫൊര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്റ്റര്‍ ഒക്റ്റോബര്‍ 23നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഡയറക്റ്റര്‍ ഒഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ പ്രവേശനം നല്‍കും.

മൈക്രോ ബയൊളജിയിലും പതോളജിയിലും ഓരോ സീറ്റു വീതം മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി അധ്യാപര്‍ക്കു സംവരണം ചെയ്തിട്ടുണ്ട്. ഇവരുടെ അഭാവത്തില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഡിഎംഇ/ഡിഎച്ച്എസിലെ ലാബ് ടെക്നിഷ്യന്‍മാരെയും വിഎച്ച്എസ്ഇയിലെ എംഎല്‍ടി അധ്യാപകരെയും പരിഗണിക്കും. പട്ടികജാതി/വര്‍ഗ വിഭാഗത്തിനു ബയൊകെമസ്ട്രിയില്‍ ഒരു സീറ്റ് സംവരണമുണ്ട്.
അപേക്ഷാ ഫീസ്
ജനറല്‍ വിഭാഗത്തിന് 800 രൂപ. എസ്സി/എസ്ടി വിഭാഗത്തിന് 400 രൂപ. ഫീസ് അടക്കേണ്ടതു സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ളതു മനസിലാക്കുക.
അപേക്ഷ

എല്‍ബിഎസ് സെന്‍ററിന്‍റെ www.lbskerala.com  ,  www.lbscentre.org  എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനില്‍ രജിസ്ട്രേഷന്‍ നടത്തിയതിനു ശേഷം പ്രിന്‍റ് ഔട്ട് എടുത്ത് സര്‍ട്ടിഫിക്കെറ്റുകളുടെ പകര്‍പ്പുകളും നിര്‍ദിഷ്ട ഫീസ് അടച്ച ഡിഡിയും സഹിതം എല്‍ബിഎസ് ഡയറക്റ്റര്‍ക്കു സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്റ്റോബര്‍ 15.
വിലാസം
ഡയറക്റ്റര്‍ എല്‍ബിഎസ് സെന്‍റര്‍, നന്ദാവനം, പാളയം തിരുവനന്തപുരം- 695033.
ഫോണ്‍: 0471 2560361, 362.
Rate This News :
Latest News