Wednesday, May 23, 2012   10:21 AM IST
Vaartha BlogRSS
Loading
ടെലികോം നയം പ്രഖ്യാപിച്ചു
Published : Tuesday, October 11, 2011
|
  
Text Size
ന്യൂഡല്‍ഹി

രാജ്യമൊട്ടാകെ റോമിങ് സൗജന്യമാക്കുന്ന ദേശീയ ടെലികോം നയം മന്ത്രി കപില്‍ സിബല്‍ പ്രഖ്യാപിച്ചു. സ്പെക്ട്രത്തിന് അതതു കാലത്തു വിപണി അധിഷ്ഠിത വില ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്ന നയം ഉപയോക്തൃസൗഹൃദമെന്നു പ്രാഥമിക വിലയിരുത്തല്‍.

സര്‍വീസ് ഏരിയയുടെ പരിധിക്കപ്പുറത്തും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കു സൗകര്യം ര്‍പ്പെടുത്തുന്നുണ്ട് പുതിയ നയം. ഇതോടെ, സര്‍ക്കിളും ഓപ്പറേറ്ററും മാറിയാലും മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറേണ്ടതില്ലെന്നാകും.

ടെലികോം രംഗത്ത് നിക്ഷേപത്തിനു കൃത്യമായ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ടെലികോം ധനകാര്യ കോര്‍പ്പറേഷന്‍റെ ദൗത്യം. ഇന്ത്യ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഉള്‍പ്പെടെ ഈ മേഖലയില്‍ നിലവിലുള്ള സംരംഭങ്ങളെയും ടെലികോം സെക്റ്ററിലെ പദ്ധതികളെയും ഇതിനു കീഴിലാക്കും.

ടെലികോം ശൃംഖലകളുടെ പെര്‍മിറ്റ് പങ്കുവയ്ക്കല്‍,രാജ്യമാകെ ഏകീകൃത ലൈസന്‍സ് തുടങ്ങിയവ യാഥാര്‍ഥ്യമാക്കാനും സ്പെക്ട്രം ലഭ്യത വര്‍ധിപ്പിക്കാനുമുള്ള മാര്‍ഗങ്ങളും നയത്തില്‍ വിശദീകരിക്കുന്നു. ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നയം ശുപാര്‍ശ ചെയ്യുന്നു.

ഇപ്പോള്‍ 17.5 കോടി ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുണ്ട്. 2017ല്‍ ഇത് 60 കോടിയിലെത്തിക്കുകയാണു ലക്ഷ്യമെന്നു സിബല്‍.

Rate This News :
Latest News