മാരന്‍മാര്‍ മക്കളെപ്പോലെ
Published : Tuesday,
October 11,
2011
ന്യൂഡല്‍ഹി
എയര്‍സെല്‍- മാക്സിസ് ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ പൂര്‍ണ പിന്തുണ. ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യുന്നതിന് മാരന്‍ സഹോദരന്മാര്‍ക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ മകള്‍ കനിമൊഴിയെയും മാരന്‍മാരെയും ഒരേപോലെയാണ് കാണുന്നതെന്ന് കലൈജ്ഞര്‍.
ദയാനിധിയെയും കലാനിധിയെയും പിന്തുണയ്ക്കുന്നില്ലെന്ന വാര്‍ത്ത കരുണാനിധി തള്ളിക്കളഞ്ഞു. ഡിഎംകെയെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്ന് പ്രതികരിച്ചു. മാരന്‍ സഹോദരന്മാരുടെ ഡല്‍ഹിയിലെയും ചെന്നൈയിലെയും വസതികളിലടക്കം ഒമ്പതിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയ പശ്ചാത്തലത്തിലാണ് കരുണാനിധിയുടെ പത്രപ്രസ്താവന.
കനിമൊഴിക്കെതിരേയുള്ള കേസിലും മാരന്മാര്‍ക്കെതിരേയുള്ള റെയ്ഡിലും പ്രതികരിക്കാതിരുന്നത് കേന്ദ്ര നിര്‍ദേശത്തെ മാനിച്ചാണ്. ജുഡീഷ്യറിയിലും സിബിഐ നടപടികളിലും ഇടപെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെയൊന്നും രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. മാധ്യങ്ങള്‍ അനാവശ്യ പ്രചാരണങ്ങള്‍ നല്‍കുകയാണ്. മരുമക്കളായ മാരന്‍സഹോദരന്മാരുടെ വീടുകളില്‍ റെയ്ഡുണ്ടായപ്പോള്‍ അവഗണിച്ചെന്ന വാര്‍ത്ത ശരിയല്ല. ഈ വാര്‍ത്തകള്‍ എന്നെ മാനസികമായി വേദനിപ്പിച്ചു- കരുണാനിധി പറഞ്ഞു. ദയാനിധിയും കലാനിധിയും സ്വന്തം മക്കളെപ്പോലെയാണ്. ഇവര്‍ക്കെതിരേയുണ്ടായ റെയ്ഡുകളെ നിയമപരമായി നേരിടും.
മലേഷ്യന്‍ കമ്പനി മാക്സിസില്‍നിന്ന് ദയാനിധി മാരന്‍ 547 കോടി രൂപ കോഴ വാങ്ങിയെന്നും ആരോപണമുണ്ടായിരുന്നു.
Close...
Maximum Character Allowed -
4000