സാങ്കേതിക തടസം ഒഴിവായി
Published : Wednesday,
October 12,
2011
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്കു നെയ്യാറ്റിന്‍കര റെയ്ല്‍വെ സ്റ്റേഷനില്‍ നിന്നു റെയ്ല്‍പ്പാത നിര്‍മിക്കുന്നതിലുള്ള സാങ്കേതിക തടസം ഒഴിവായി. കെഎസ്ഇബിയുമായുണ്ടായിരുന്ന സാങ്കേതിക തര്‍ക്കം പരിഹരിച്ചതോടെയാണിത്. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും തുറമുഖ മന്ത്രി കെ. ബാബു വും സംയുക്തമായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണു ധാരണ.
കെഎസ്ഇബിയുടെ 220 കെവി ഡെഡിക്കേറ്റഡ് ലൈനും നിര്‍ദിഷ്ട റെയ്ല്‍വേ ലൈനും തമ്മിലുള്ള ക്ലിയറന്‍സ് സംബന്ധിച്ചായിരുന്നു സാങ്കേതിക തടസം. ഇന്നലെ വൈദ്യുതി മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരും വിഴിഞ്ഞം തുറമുഖ കമ്പനി ഉദ്യോഗ സ്ഥും കമ്പനിക്കു വേണ്ടി റെയ്ല്‍വേ ലൈന്‍ നിര്‍മിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ള റെയ്ല്‍ വികാസ് നിഗമം ലിമിറ്റഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കാട്ടാക്കട സബ്സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ലൈനിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമായി. നെയ്യാറ്റിന്‍കര-വിഴിഞ്ഞം റെയ്ല്‍വേ ലൈനിനുള്ള അലൈന്‍മെന്‍റ് നിശ്ചയിച്ചു റെയ്ല്‍ പാത നിര്‍മിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കുന്നതിനും തീരുമാനിച്ചു.
ഇതിനു പുറമേ, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് ആരംഭിക്കാനുദ്ദേശിക്കുന്ന ഷിപ്പ് റിപ്പയറിങ് യാര്‍ഡ് നിര്‍മിക്കുന്നതു സംബന്ധിച്ചു പ്രാരംഭ സാധ്യതാപഠനം നടത്താനും തുറമുഖ വകുപ്പ് തീരുമാനിച്ചു. രണ്ടുമാസത്തിനകം സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു ഈ തീരുമാനങ്ങളും.
പൂവാര്‍, വിഴിഞ്ഞം, അഴീക്കല്‍ എന്നീ സ്ഥലങ്ങളാണു ഷിപ്പ് റിപ്പയറിങ് യാര്‍ഡിനായി പരിഗണിക്കുന്നത്. തുറമുഖ വകുപ്പും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും സംയുക്തമായാണു പദ്ധതി നടപ്പാക്കുക.
തുറമുഖ സാമീപ്യവും റെയ്ല്‍വേ സൗകര്യവും പരിഗണിച്ചു വിഴിഞ്ഞത്തെ ഷിപ്പ് റിപ്പയറിങ് യാര്‍ഡ് സ്ഥാപിക്കാനാണു കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനു താത്പര്യം.
പൂവാറിനാണ് അടുത്ത പരിഗണന. സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ 150 ഏക്കര്‍ സ്ഥലം അഴീക്കലില്‍ ഉള്ളതിനാല്‍ അവിടെ നിര്‍ദിഷ്ട ഷിപ്പ് റിപ്പയറിങ് യാര്‍ഡ് സ്ഥാപിക്കാനാണു സര്‍ക്കാരിന്‍റെ താത്പര്യം. പ്രാരംഭ സാധ്യതാപഠനത്തിനു ശേഷം സ്ഥലത്തിന്‍റെ കാര്യത്തില്‍ യോജിച്ച തീരുമാനമെടുക്കുമെന്നും മന്ത്രി കെ. ബാബു പറഞ്ഞു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചെയര്‍മാന്‍ ആന്‍ഡ് എംഡി കെ. സുബ്രഹ്മണ്യം, ടെക്നിക്കല്‍ ഡയറക്റ്റര്‍ പി. വിനയകുമാര്‍, തുറമുഖ സെക്രട്ടറി മനോജ് ജോഷി, തുറമുഖ ഡയറക്റ്റര്‍ ജേക്കബ് തോമസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000