ക്ഷമ നശിക്കുമെന്നു ചൈന
Published : Wednesday,
October 12,
2011
ബീജിങ്
സിറിയന്‍ പ്രശ്നത്തില്‍ ക്ഷമ നശിക്കുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം. സിറിയയില്‍ കൂടുതല്‍ രക്തച്ചൊരിച്ചിലും സംഘര്‍ഷവും ഉണ്ടാകുന്നതിനെ ചൈന അനുകൂലിക്കുന്നില്ലെന്നു വിദേശകാര്യ വക്താവ് ലിയു വീമിന്‍.
എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചര്‍ച്ചയിലൂടെ പ്രശ്നത്തിനു പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ ഉണ്ടാകണം. വാഗ്ദാനം ചെയ്യപ്പെട്ട രാഷ്ട്രീയ പരിഷ്കാരങ്ങള്‍ എത്രയും വേഗം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാഷര്‍ അല്‍ അദിന്‍റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടത്തിനെതിരേ പാശ്ചാത്യ രാജ്യങ്ങള്‍ യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. സിറിയയില്‍ 2,900 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടെന്നാണ് യുഎന്‍ കണക്ക്. പ്രക്ഷോഭകരെ വെടിവച്ചു വീഴ്ത്തുന്ന അസദ് ഭരണത്തെ അനുകൂലിച്ച് റഷ്യയും ചൈനയും സ്വീകരിച്ച നടപടി വന്‍ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു.
ഇതേത്തുടര്‍ന്നു സിറിയന്‍ പ്രശ്നത്തില്‍ പുതിയ പ്രമേയവുമായി രക്ഷാസമിതിയെ സമീപിക്കുമെന്നു തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ്വദേവ് സൂചിപ്പിച്ചു.
രാഷ്ട്രീയ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സിറിയന്‍ അധികൃതര്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ചൈനയുടെയും റഷ്യയുടെയും പ്രധാന വാണിജ്യ പങ്കാളിയാണ് അസദ് ഭരണകൂടം. അതിനാല്‍ അസദ് ഭരണം തുടരണമെന്ന് അവര്‍ ആശിക്കുന്നു. മാസങ്ങള്‍ നീണ്ട സൈനിക നടപടികൊണ്ടും പ്രക്ഷോഭം അമര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതു റഷ്യയ്ക്കും ചൈനയ്ക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
പ്രക്ഷോഭത്തില്‍ അസദ് ഭരണകൂടം നിലംപൊത്തിയാല്‍ പ്രധാന വാണിജ്യ പങ്കാളി നഷ്ടമാകുമെന്നാണു ചൈനയുടെയും റഷ്യയുടെയും ആശങ്ക. പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന നിലപാടില്‍ ചൈയും റഷ്യയും ഉറച്ചു നിന്നത് അസദിനു പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതിനിടെ, സിറിയയെ ആക്രമിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തുനിഞ്ഞാല്‍ ആ രാജ്യങ്ങളില്‍ ചാവേര്‍ ആക്രമണങ്ങളുടെ പരമ്പരയെന്നു മത നേതാവിന്‍റെ മുന്നറിയിപ്പ്. സിറിയയിലെ മുതിര്‍ന്ന സുന്നി നേതാവ് മുഫ്തി അഹമ്മദ് മസൂണാണ് യുഎസിനും പാശ്ചാത്യ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയത്.
Close...
Maximum Character Allowed -
4000