Wednesday, May 23, 2012   10:25 AM IST
Vaartha BlogRSS
Loading
കാവി അണിയാന്‍ വിസമ്മതിച്ചു
Published : Wednesday, October 12, 2011
|
  
Text Size
ചാപ്ര (ബിഹാര്‍)

ജന ചേതനാ യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ എല്‍.കെ. അഡ്വാനിക്കൊപ്പം കാവി ഷാള്‍ അണിയാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിസമ്മതിച്ചു. പിന്നീട്, വെള്ള ഷാള്‍ കൊണ്ടുവന്നു പ്രശ്നം പരിഹരിക്കുകയായിരുന്നു. നിതീഷ് എതിര്‍പ്പു പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വേദിയില്‍ സ്ഥാപിച്ച ഒരു പോസ്റ്ററും മാറ്റിവയ്ക്കേണ്ടി വന്നു.

നേരത്തേ, അഡ്വാനിയുടെ യാത്രയോടു സഹകരിക്കില്ലെ ന്ന നിലപാടിലായിരുന്നു ജെഡിയു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നേരിട്ടു ക്ഷണിച്ചതിനെത്തുടര്‍ന്നാണ് നിതീഷ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്.

അതേസമയം, യാത്രയോടു പൂര്‍ണമായി സഹകരിക്കുമെന്ന് ജെഡിയു അധ്യക്ഷന്‍ ശരദ് യാദവ് വ്യക്തമാക്കി. ബിഹാറില്‍ വച്ചു താന്‍ യാത്രയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Rate This News :
Latest News