Wednesday, May 23, 2012   10:26 AM IST
Vaartha BlogRSS
Loading
അരലക്ഷം അനധികൃത താമസക്കാര്‍
Published : Wednesday, October 12, 2011
|
  
Text Size
കുവൈറ്റ് സിറ്റി

സന്ദര്‍ശക വിസയില്‍ കുവൈറ്റിലെത്തിയ അരലക്ഷത്തോളം പേര്‍ വിസ കാലാവധി കഴിഞ്ഞും രാജ്യത്തു തങ്ങുന്നതായി റിപ്പോര്‍ട്ട്. ഇവരില്‍ 95 ശതമാനവും ഈജിപ്റ്റ്, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അനധികൃതമായി രാജ്യത്തു കഴിയുന്നവരെ കണ്ടെത്താന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. രാജ്യത്ത് അനധികൃത താമസക്കാരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയാണു പ്രശ്നങ്ങള്‍ക്കു കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

Rate This News :
Latest News