പരിസ്ഥിതി സംരക്ഷണത്തിനു ഫെഡറല്‍ ബാങ്ക്
Published : Sunday,
October 16,
2011
കൊച്ചി
സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി പരിസ്ഥിതി സംരക്ഷണ രംഗത്ത് പുതിയ പദ്ധതികളുമായി ഫെഡറല്‍ ബാങ്ക്. ഇതിന്‍റെ ഭാഗമായി സ്ഥാപകന്‍ കെ.പി. ഹോര്‍മിസിന്‍റെ ജന്മസ്ഥലമായ എറണാകുളം മൂക്കന്നൂരില്‍ ഫെഡറല്‍ ബാങ്കിലെ ജീവനക്കാര്‍ ഈ മാസം 18നു 66 വൃക്ഷത്തൈകള്‍ നടും. ബാങ്കിന്‍റെ ആദ്യ ശാഖ ആലുവയില്‍ 66 വര്‍ഷം മുന്‍പാണു പ്രവര്‍ത്തനം ആരംഭിച്ചത്. ബാങ്ക് മാനെജിങ് ഡയറക്റ്ററും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മിസിന്‍റെ 95ാമത് ജന്മദിനാണ് ഒക്റ്റോബര്‍ 18. സമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രാജു ഹോര്‍മിസ് മേധാവിയായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി വിഭാഗം രൂപീകരിച്ചിട്ടുണ്ട്.
എറണാകുളം ജനറല്‍ ആശുപത്രിയുടെ നവീകരണം, സാന്ത്വനം പദ്ധതി എന്നിവയൊക്കെ കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി ബാങ്ക് നടത്തുന്നുണ്ട്.
Close...
Maximum Character Allowed -
4000