3 പേര്‍ കൊല്ലപ്പെട്ടു
Published : Sunday,
October 16,
2011
ട്രിപ്പൊളി
ലിബിയന്‍ തലസ്ഥാനം ട്രിപ്പൊളിയില്‍ ഇന്നലെ കേണല്‍ മുവാമര്‍ ഗദ്ദാഫി അനുകൂലികള്‍ സൈന്യവുമായി ഏറ്റുമുട്ടി. മൂന്നു പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്കു പരുക്ക്. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ ഗദ്ദാഫി അനുകൂല കൂലിപ്പട്ടാളക്കാരാണ്. ഒരാള്‍ ഇടക്കാല ഭരണസമിതിയെ അനുകൂലിക്കുന്ന വിമത സൈനികനും.
ട്രിപ്പൊളി നഗര കേന്ദ്രത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ അബു സലിമിലാണ് ഏറ്റുമുട്ടല്‍. ഗദ്ദാഫി പുറത്താക്കപ്പെട്ട ശേഷം ട്രിപ്പൊളിയില്‍ ഉണ്ടാകുന്ന ആദ്യ ഏറ്റുമുട്ടലാണിത്. നേരത്തെ ഗദ്ദാഫി അനുകൂലികളുടെ ശക്തി കേന്ദ്രമായിരുന്നു അബു സലിം. ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിയോടെയാണു ഗദ്ദാഫി അനുകൂലികള്‍ ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ച് ആക്രമണം ആരംഭിച്ചത്.
ഗദ്ദാഫി അനുകൂലികളായ 50 പേരാണ് ആക്രമണത്തിനു പിന്നിലെന്നു ട്രിപ്പൊളിയിലെ സുരക്ഷാ സൈനിക കമാന്‍ഡര്‍ അബ്ദുള്‍റസാക് അല്‍ അരാദി. സംഘത്തില്‍പ്പെട്ട 25 പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ നാല് വിദേശ കൂലിപ്പട്ടാളക്കാരും ഉള്‍പ്പെടുന്നു.
Close...
Maximum Character Allowed -
4000