യെദിയൂരപ്പ ജയിലില്‍
Published : Sunday,
October 16,
2011
ബംഗളൂരു
ഭൂമി തട്ടിപ്പു കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും അറസ്റ്റ് അനിവാര്യമാകുക യും ചെയ്തതോടെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ലോകായുക്ത കോടതിയില്‍ കീഴടങ്ങി. ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്ത അദ്ദേഹത്തെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലടച്ചു.
ഇന്നു കോടതി അവധി. നാളെ ഹൈക്കോടതിയെ സമീപിക്കുക മാത്രമാണ് ഇനി യെദിയൂരപ്പയ്ക്കു പോംവഴി. അപ്പീല്‍ അനുവദിച്ചില്ലെങ്കില്‍ ജയില്‍വാസം തുടരും. കര്‍ണാടകയുടെ ചരിത്രത്തില്‍ ഇതാദ്യമാണു മുന്‍ മുഖ്യമന്ത്രി ജയിലിലാകുന്നത്. അഴിമതിക്കെതിരേ ബിജെപി നേതാവ് എല്‍.കെ. അഡ്വാനി രാജ്യവ്യാപക യാത്ര നടത്തുന്നതിനിടെയാണു കര്‍ണാടകയില്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റിയ നേതാവ് ഭൂമി കുംഭകോണക്കേസില്‍ റിമാന്‍ഡിലായതെന്നതും ശ്രദ്ധേയം. ബംഗളൂരു ഡെവലപ്മെന്‍റ് അഥോറിറ്റിയുടെ ഭൂമി മക്കള്‍ക്കും മരുമക്കള്‍ക്കും കൈയടക്കാന്‍ കൂട്ടുനിന്നുവെന്നാണ് യെദിയൂരപ്പയ്ക്കെതിരേ പരാതി.
ഇന്നലെ വൈകിട്ട് നാലേ മുക്കാലോടെയായിരുന്നു അറുപത്തെട്ടുകാരനായ ബിജെപി നേതാവിന്‍റെ കീഴടങ്ങല്‍. രാവിലെ ലോകായുക്ത ജഡ്ജി എന്‍.കെ. സുധീന്ദ്ര റാവു ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആരോഗ്യ കാരണങ്ങളാല്‍ യെദിയൂരപ്പ ഹാജരായിരുന്നില്ല. ഹര്‍ജി തള്ളി അറസ്റ്റ് വോറന്‍റ് പുറപ്പെടുവച്ചതിനു തൊട്ടുപിന്നാലെ അദ്ദേഹം വസതിയില്‍ നിന്ന് അപ്രത്യക്ഷനായി. വൈകിട്ട് ക്ഷേത്രദര്‍ശനത്തിനുശേഷം കീഴടങ്ങുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയും മുന്‍ മന്ത്രിയുമായ എസ്.എന്‍. കൃഷ്ണയ്യ ഷെട്ടിയെയും അറസ്റ്റ് ചെയ്ത് സെന്‍ട്രല്‍ ജയിലിലടച്ചു. യെദിയൂരപ്പയും ഷെട്ടിയും പുറത്തുനില്‍ക്കുന്നതു കേസ് അന്വേഷണത്തെ സ്വാധീനിക്കുമെന്നു കോടതി വിലയിരുത്തി.
എന്നാല്‍, യെദിയൂരപ്പയു ടെ മകനും ബിജെപി എംപിയുമായ ബി.വൈ. രാഘവേന്ദ്ര, അനുജന്‍ വിജയേന്ദ്ര, മ രുമകന്‍ ആര്‍. സോഹന്‍ കുമാര്‍, ബിജെപി എംഎല്‍എ ഹേമചന്ദ്ര റാവു എന്നിവര്‍ക്കും മറ്റു പത്തു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. യെദിയൂരപ്പയ്ക്കെതിരേ നടപടി ഉറപ്പായതോടെ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ആഭ്യന്തര മന്ത്രി ആര്‍. അശോകും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് സുരക്ഷാ പ്രശ്നങ്ങള്‍ വിലയിരുത്തി.
അഴിമതിയോടു സന്ധിയില്ലെന്നു ബിജെപി നേതൃത്വം ഡല്‍ഹിയില്‍ പ്രതികരിച്ചു. എന്നാല്‍, യെദിയൂരപ്പയ്ക്കു നിയമസഹായം ഏര്‍പ്പെടുത്തുമെന്നും പാര്‍ട്ടി.
അഴിമതിക്കെതിരേ സംസാരിക്കാന്‍ ബിജെപിക്ക് അവകാശം നഷ്ടമായെന്ന് കോണ്‍ഗ്രസ് വക്താ വ് അഭിഷേക് സിങ്വി. അഡ്വാനി കര്‍ണാടകയിലേക്കാണു യാത്ര നടത്തേണ്ട തെന്നും സിങ്വി പരിഹസിച്ചു.
യെദിയൂരപ്പയുടെ അറ
സ്റ്റും റിമാന്‍ഡും ബിജെപി ബംഗളൂരു ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫിസിലും മ്ലാനത പരത്തി. മൂന്നു മാസമായി സര്‍ക്കാരിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ നടത്തിയ ശ്രമങ്ങളെല്ലാം അഴിമതിക്കഥകളുടെ തള്ളിക്കയറ്റത്തില്‍ മുങ്ങിപ്പോയിരുന്നു. ഇതിനിടെയാണ് യെദിയൂരപ്പ ജയിലിലാകുന്നത്. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുള്‍പ്പെടെ ബംഗളൂരു സ്ഫോടനക്കേസ് പ്രതികളെ പാര്‍പ്പിച്ചിട്ടുള്ള ജയിലാണ് പരപ്പന അഗ്രഹാരയിലേത്.
Close...
Maximum Character Allowed -
4000