മാവോയിസ്റ്റുകള്‍ക്ക് അന്ത്യശാസനം
Published : Sunday,
October 16,
2011
ജാര്‍ഗ്രാം
മാവോയിസ്റ്റുകള്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്ത്യശാസനം. ഒരാഴ്ചയ്ക്കകം ആയുധങ്ങള്‍ താഴെവച്ചു ചര്‍ച്ചയ്ക്കു തയാറാകണം. അക്രമങ്ങളും ചര്‍ച്ചകളും ഒരേ സമയം മുന്നോട്ടു പോകില്ല. മാവോയിസ്റ്റുകള്‍ സമാധാനത്തിന്‍റെ പാതയിലേക്കു കടന്നു വരണം. സര്‍ക്കാര്‍ അതാണ് ആഗ്രഹിക്കുന്നതെന്നും മമത വ്യക്തമാക്കി.
മാവോയിസ്റ്റുകള്‍ക്കായി പുനരധിവാസ പാക്കെജും പ്രഖ്യാപിച്ചു. അക്രമം വെടിഞ്ഞു മുഖ്യധാരയിലേക്കു കടന്നു വരുന്ന മാവോയിസ്റ്റുകള്‍ക്കു ജോലിയും സാമ്പത്തിക സഹായവും പെന്‍ഷനും നല്‍കുമെന്നു മമത.
എന്നാല്‍ തെരഞ്ഞെടുപ്പു വേളയില്‍ മമത പ്രഖ്യാപിച്ച പലതും നടപ്പായില്ലെന്നു മാവോയിസ്റ്റ് അനുകൂല സംഘടന പിസിപിഎ പ്രതികരിച്ചു.
Close...
Maximum Character Allowed -
4000