പട്ടികയില്‍ കുവൈറ്റും
Published : Wednesday,
October 19,
2011
കുവൈറ്റ്
ലോകത്ത് ഏറ്റവുമധികം പരിസ്ഥിതി മലിനീകരണം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റും സൗദി അറേബ്യയും യുഎഇയും. ലോകാരോഗ്യസംഘടനയാണു റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ആദ്യ പത്തു പേരുടെ പട്ടികയിലാണ് ഈ രാജ്യങ്ങള്‍ സ്ഥാനം പിടിച്ചത്. ത്വക്ക് രോഗം, ഹൃദ്രോഗം, ശ്വാസകോശ അര്‍ബുദം എന്നിവയ്ക്കു കാരണമായ അണുക്കള്‍ കുവൈറ്റിന്‍റെ അന്തരീക്ഷത്തില്‍ ഉള്ളതായി കണ്ടെത്തി.
മലിനീകരണം ഏറ്റവുമധികം നടക്കുന്നത് മംഗോളിയയിലാണ്. ബോട്സ്വാനിയ, പാക്കിസ്ഥാന്‍ എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി. സൗദി അറേബ്യ അഞ്ചാമതും യുഎഇ ഏഴാമതുമാണ്. ആറാം സ്ഥാനം ഈജിപ്റ്റിനാണ്.
Close...
Maximum Character Allowed -
4000