Wednesday, May 23, 2012   3:46 PM IST
Vaartha BlogRSS
Loading
ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും
Published : Thursday, October 20, 2011
|
  
Text Size
തിരുവനന്തപുരം

പ്രവാസികള്‍ക്കുള്ള സാന്ത്വന പദ്ധതിയിലെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതു പരിഗണനയിലുണ്ടെന്നു മന്ത്രി കെ.സി. ജോസഫ് നിയമസഭയെ അറിയിച്ചു. ജില്ലകളിലെ നോര്‍ക്ക ഓഫിസുകളെ പഞ്ചായത്തുകളുമായി ബന്ധപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണനെ മന്ത്രി അറിയിച്ചു.

പീക്ക് സീസണുകളില്‍ എയര്‍ ഇന്ത്യ ചാര്‍ജ് വര്‍ധിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അവര്‍ മാതൃകാപരമായ നടപടി സ്വീകരിക്കണം. പ്രവാസികളുടെ എണ്ണത്തെക്കുറിച്ചു വ്യക്തമായ കണക്കുകളില്ല. ആധാര്‍ രജിസ്ട്രേഷനിലൂടെ ഇതു വ്യക്തമാകുമെന്നു പ്രതീക്ഷിക്കുന്നു. പ്രവാസിക്ഷേമ പദ്ധതിയില്‍ അംഗത്വത്തിനുള്ള പ്രായപരിധി 60 ആക്കുന്നതു പരിശോധിക്കും. പ്രവാസി സര്‍വകലാശാലയ്ക്ക് അനുകൂല സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി.
Rate This News :
Latest News