പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചു
Published : Thursday,
October 20,
2011
തിരുവനന്തപുരം
പ്രതിപക്ഷ എംഎല്‍എമാരാ യ ടി.വി. രാജേഷിനെയും ജയിംസ് മാത്യുവിനെയും സസ്പെന്‍ഡ് ചെയ്ത വിഷയത്തില്‍ എ.കെ. ബാലന്‍ നിയമസഭയില്‍ ക്രമപ്രശ്നം ഉന്നയിച്ചു. സസ്പെന്‍ഷന്‍ ഏതു വിഷയത്തിലാണെന്നു മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമല്ലെന്നായിരുന്നു ആക്ഷേപം.
14നു നിയമസഭയിലുണ്ടായ ഉന്തും തള്ളുമാണു പ്രശ്നമെങ്കില്‍, അക്കാര്യത്തില്‍ കൂടുതല്‍ നടപടിയില്ലെന്നു സ്പീക്കര്‍ റൂളിങ് നല്‍കിയിരുന്നു. എന്നിട്ടും ഇതേ വിഷയത്തിലാണു മുഖ്യമന്ത്രി സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചതെങ്കില്‍ അതു സ്പീക്കറോടുള്ള അനാദരവാണ്. 17ന് എംഎല്‍എമാര്‍ സ്പീക്കറുടെ റൂളിങ്ങിനെതിരേ പ്രതിഷേധിച്ചതിനാണു സസ്പെന്‍ഷനെങ്കില്‍ അതു പ്രമേയത്തില്‍ വ്യക്തമാക്കണമായിരുന്നു. ഈ വിഷയം നിയമസഭയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിഷയം വ്യക്തമാക്കാതെ സ്വീകരിച്ച സസ്പെന്‍ഷന്‍ നിലനില്‍ക്കില്ലെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.
സ്പീക്കറുടെ അധികാരം മുഖ്യമന്ത്രി കവര്‍ന്നെടുക്കുകയായിരുന്നുവെന്നു സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സ്പീക്കറുടെ റൂളിങ്ങിനെതിരേ എംഎല്‍എമാര്‍ പ്രതിഷേധിച്ചെങ്കില്‍ നടപടി സ്വീകരിക്കേണ്ടതു സ്പീക്കറാണ്. അതിനു മുന്‍പ് എംഎല്‍എമാര്‍ക്കു പറയാനുള്ളതും കേള്‍ക്കണം. സഭാനേതാവിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികാരമില്ല. മുഖ്യമന്ത്രിയുടെ നടപടി കീഴ്വഴക്കങ്ങള്‍ക്കു വിരുദ്ധമാണെന്നും കോടിയേരി.
എന്നാല്‍, സ്പീക്കറുടെ അധികാരം താന്‍ കവര്‍ന്നെടുത്തിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. 14നു സഭയിലുണ്ടായ പ്രശ്നം സംബന്ധിച്ചു കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയതാണ്. എംഎല്‍എമാര്‍ ഖേദം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ കൂടുതല്‍ നടപടിയെടുക്കുന്നില്ലെന്നു വ്യക്തമാക്കി റൂളിങ് നല്‍കിയതോടെ പ്രശ്നം അവസാനിച്ചു. തുടര്‍ന്നാണു സ്പീക്കറുടെ റൂളിങ്ങിനെതിരെ എംഎല്‍എമാര്‍ ആക്രോശിച്ചത്. ഇതെത്തുടര്‍ന്നാണു താന്‍ സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്. 14നു നടന്ന സംഭവത്തില്‍ സ്പീക്കര്‍ തീര്‍പ്പു കല്‍പ്പിച്ച സാഹചര്യത്തില്‍ 17ലെ വിഷയത്തിലാണു സസ്പെന്‍ഷനെന്ന കാര്യം വ്യക്തമാണെന്നും ഉമ്മന്‍ ചാണ്ടി.
Close...
Maximum Character Allowed -
4000