ആശ്രയം അന്യസംസ്ഥാനങ്ങള്‍
Published : Thursday,
October 20,
2011
കൊച്ചി
കേരളത്തിലെ പാല്‍ വിതരണത്തിനു മില്‍മ ഇപ്പോഴും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നുണ്ടെന്നു ചെയര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതിദിനം 11.96 ലക്ഷം ലീറ്റര്‍ പാലാണ് കേരളത്തില്‍ വേണ്ടത്. ഇതില്‍ 4.93 ലക്ഷം അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തി ക്കുന്നു. ഇതിനു പ്രതിദിനം ഒരു കോടി രൂപ ചെലവുണ്ട്.മില്‍മ പാല്‍വില വര്‍ധിപ്പിച്ചതിനെതിരേ അഡ്വ. ബേസില്‍ അട്ടിപ്പേറ്റി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് സത്യവാങ്മൂലം നല്‍കിയത്. തമിഴ്നാട്ടില്‍നിന്ന് 21.26 രൂപ നിരക്കില്‍ 1,15,000 ലിറ്ററും കര്‍ണാടകയില്‍നിന്ന് 21.22 രൂപ നിരക്കില്‍ 3,23,000 ലിറ്ററും ആന്ധ്രയില്‍നിന്ന് 22 രൂപ നിരക്കില്‍ 40,000 ലിറ്ററും മഹരാഷ്ട്രയില്‍നിന്ന് 21.98 രൂപ നിരക്കില്‍ 15,000 ലിറ്റര്‍ പാലും വാങ്ങുന്നു. ഓഗസ്റ്റിലെ കണക്കനുസരിച്ചാണ് സത്യവാങ്മൂലം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4കോടിയുടെ ലാഭമുണ്ട്. 2,11,34,25,619 രൂപ വരവും 2,07, 30,45,067 രൂപ ചെലവും.ലാഭം സഹകരണ സംഘാംഗങ്ങള്‍ക്കു വിതരണം ചെയ്യുകയാണെന്നും സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു.
Close...
Maximum Character Allowed -
4000